പൂളക്കുറ്റി: ഉരുൾപൊട്ടലിൽ നാശനഷ്ടമുണ്ടായ പൂളക്കുറ്റി താഴെ വെള്ളറയിലെത്തിയ ഇരിട്ടി തഹസിൽദാർ സി.വി.പ്രകാശനുൾപ്പടെയുള്ള റവന്യൂ സംഘത്തെനാട്ടുകാരും ജനകീയ സമിതി പ്രവർത്തകരും തടഞ്ഞു വെച്ചു.തിങ്കളാഴ്ച രാവിലെ12 മണിയോടെയാണ് സംഭവം.ഉരുൾപൊട്ടൽ ബാധിത പ്രദേശത്തെ കർഷകർക്ക് നഷ്ടപരിഹാരം നല്കുന്നതിൽ റവന്യൂ അധികൃതർ വീഴ്ച വരുത്തുവെന്നാരോപിച്ചാണ് നാട്ടുകാർ റവന്യൂ സംഘത്തെ തടഞ്ഞ് വെച്ചത്.പ്രശ്‌നപരിഹാരത്തിനുള്ള ചർച്ചകൾ നടക്കുന്നുണ്ട്.
previous post