24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ജീവനക്കാരുടെ ജീവൻ കെടാതെ കാക്കാൻ കെഎസ്‌ഇബി.
Kerala

ജീവനക്കാരുടെ ജീവൻ കെടാതെ കാക്കാൻ കെഎസ്‌ഇബി.

ജീവനക്കാരുടെ ജീവൻ കെടാതെ കാക്കാൻ കെഎസ്‌ഇബി. മുഴുവൻ ജീവനക്കാർക്കും വൈദ്യപരിശോധന നടത്താൻ ഒരുങ്ങുകയാണ്‌ ബോർഡ്‌. ജനുവരി മുതൽ ജൂലൈവരെ വിവിധ ആരോഗ്യ പ്രശ്‌നങ്ങളാൽ എട്ട്‌ ജീവനക്കാർ മരിച്ചു. കൃത്യനിർവഹണത്തിനിടെ 74 അപകടവും ഇക്കാലയളവിൽ നടന്നു. ‘വില്ലനായത്‌’ ആരോഗ്യ പ്രശ്‌നങ്ങൾ തന്നെയെന്നാണ്‌ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ്‌ മുഴുവൻ പേർക്കും സൗജന്യ വൈദ്യപരിശോധന നടത്താനുള്ള തീരുമാനം.

കോവിഡ്‌ മഹാമാരിക്ക്‌ ശേഷം ജീവനക്കാരെ വിവിധതരം അസുഖങ്ങൾ അലട്ടുന്നുണ്ട്‌. അപകടങ്ങൾക്കിടയാക്കുന്ന പ്രധാന കാരണങ്ങളിലൊന്നാകട്ടെ സമ്മർദവും. കൃത്യമായ ആരോഗ്യ പരിശോധന നടത്താത്ത സാഹചര്യവും ജീവനക്കാർക്കിടയിൽ നിലനിൽക്കുന്നു. ജീവനക്കാരുടെ മരണം അവരുടെ കുടുംബങ്ങൾക്കും ബോർഡിനും സമൂഹത്തിനും വലിയ നഷ്ടമാണ്‌. ഈ സാഹചര്യത്തിലാണ്‌ വൈദ്യപരിശോധന നടത്തി ആരോഗ്യം സംരക്ഷിക്കാൻ ബോർഡിന്റെ തീരുമാനം. ബോർഡിൽ ആരോഗ്യകരമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന ലക്ഷ്യവുമുണ്ട്‌. ആരോഗ്യ വകുപ്പുമായി സഹകരിച്ചാണ്‌ പരിശോധനാ പദ്ധതി. ആർസിസിയും മലബാർ ക്യാൻസർ കെയർ സെന്ററും കൈക്കോർക്കും. ക്യാൻസർ ഉൾപ്പെടെയുള്ള വിവിധ രോഗനിർണയ പരിശോധനകൾ നടത്തും. രോഗം കണ്ടെത്തുന്നവർക്ക്‌ ചികിത്സ ഉറപ്പാക്കാനുള്ള നടപടിയും സ്വീകരിക്കും. ജീവനക്കാരുടെ മാനസിക സമ്മർദം ലഘൂകരിക്കാനുള്ള ഇടപെടലും നടത്തും.
കെഎസ്‌ഇബി ആസ്ഥാനം, പത്തനംതിട്ട, കണ്ണൂർ, പാലക്കാട്‌ ജില്ലാ ആസ്ഥാനങ്ങളിലും തുടർന്ന്‌, ശേഷിക്കുന്ന ജില്ലകളിലും ഡിവിഷൻ തലങ്ങളിലും പരിശോധനാ ക്യാമ്പ്‌ സംഘടിപ്പിക്കും. പദ്ധതിയുടെ പ്രാധാന്യം ജീവനക്കാരിൽ എത്തിക്കാനും മുഴുവൻ പേരെയും പങ്കെടുപ്പിക്കാനും 30ന്‌ ഓൺലൈൻ ബോധവൽക്കരണ ക്ലാസ്‌ നടത്താൻ തീരുമാനിച്ചു. വിദഗ്‌ധ ഡോക്ടർമാർ ക്ലാസെടുക്കും. ഓണത്തിന്‌ ശേഷമാകും പരിശോധന ആരംഭിക്കുക.

Related posts

കെഎസ്ആർടിസി ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സുകൾ ബുധനാഴ്ച മു​ത​ൽ

Aswathi Kottiyoor

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ കര്‍ശന നടപടി; അതിവേഗത്തില്‍ ശിക്ഷ ഉറപ്പാക്കാന്‍ പ്രത്യേക കോടതി പരിഗണനയില്‍ : മുഖ്യമന്ത്രി.

Aswathi Kottiyoor

സംസ്ഥാനത്ത് ഏപ്രിൽ മാസത്തിൽ ചൂട് 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരും മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

Aswathi Kottiyoor
WordPress Image Lightbox