22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ആനക്കൊമ്പ് കേസ്: മോഹൻലാലിന് ഹർജി നൽകാനാവില്ല; കീഴ്‌ക്കോടതിയിൽ ഹാജരാവണമെന്ന് ഹൈക്കോടതി.
Kerala

ആനക്കൊമ്പ് കേസ്: മോഹൻലാലിന് ഹർജി നൽകാനാവില്ല; കീഴ്‌ക്കോടതിയിൽ ഹാജരാവണമെന്ന് ഹൈക്കോടതി.

ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിനെതിരേ ഹൈക്കോടതി. മോഹന്‍ലാലിനെതിരേ കേസില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കേസ് നിലനില്‍ക്കില്ലെന്നും കേസ് എഴുതി തള്ളണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാര്‍ പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ കോടതി അതിന് തയ്യാറായില്ല.

മോഹന്‍ലാലിനോട് മജിസ്‌ട്രേറ്റ് കോടതി നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്താണ് മോഹന്‍ലാല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

സര്‍ക്കാറിന്റെ അപേക്ഷ തള്ളിയതില്‍ മോഹന്‍ലാലിന് എങ്ങനെ ഹര്‍ജി നല്‍കാന്‍ കഴിയുമെന്ന് ഹൈക്കോടതി ചോദിച്ചു. സര്‍ക്കാറാണ് ഹര്‍ജി നല്‍കേണ്ടതെന്നും മോഹന്‍ലാലിന് അതിനുള്ള അവകാശമില്ലെന്നും ജസ്റ്റിസ് മേരി ജോസഫ് പറഞ്ഞു. മോഹന്‍ലാലിന്റെ നീക്കത്തില്‍ ഹൈക്കോടതി സര്‍ക്കാറിനോട് വിശദീകരണം ആവശ്യപ്പെട്ടു. കീഴ്‌ക്കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് താല്‍ക്കാലികമായി ഒഴിവാക്കി തരണമെന്ന മോഹന്‍ലാലിന്റെ ആവശ്യവും ഇതോടൊപ്പം നിരസിച്ചു.

Related posts

കേരളത്തിലും ഭാരത് ബന്ദെന്ന് പ്രചാരണം: അക്രമങ്ങളില്‍ ഏര്‍പ്പെട്ടാൽ ഉടനടി അറസ്റ്റ്

Aswathi Kottiyoor

കേരളത്തിലോടുന്ന ട്രെയിനുകളിൽ സ്ലീപ്പർകോച്ചിന്റെ എണ്ണം കുറയ്‌ക്കാൻ തീരുമാനിച്ച് ദക്ഷിണ റെയിൽവേ

Aswathi Kottiyoor

അടൂരിൽ കാർ കനാലിൽ വീണ്‌ മൂന്നുപേർ മരിച്ചു ; 4 പേർ ആശുപത്രിയിൽ

Aswathi Kottiyoor
WordPress Image Lightbox