22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ബഫർസോൺ: ഉപഗ്രഹസർവേയ്ക്ക് പുറമേ നേരിട്ടുള്ള പരിശോധനയും നടത്താൻ തീരുമാനം
Kerala

ബഫർസോൺ: ഉപഗ്രഹസർവേയ്ക്ക് പുറമേ നേരിട്ടുള്ള പരിശോധനയും നടത്താൻ തീരുമാനം

ബഫർസോണ്‍ മേഖലകളിലെ കെട്ടിടങ്ങൾ, സ്ഥാപനങ്ങൾ, മറ്റു നിർമാണ പ്രവർത്തനങ്ങൾ, ഭൂവിനിയോഗം എന്നിവ സംബന്ധിച്ച് വിവരശേഖരണത്തിനു ഉപഗ്രഹ സർവേയ്ക്ക് പുറമേ നേരിട്ടുള്ള പരിശോധന കൂടി നടത്താൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.

സാങ്കേതികവിദ്യാ സംവിധാനം വഴിയുള്ള കണക്കെടുപ്പിലെ വിശദാംശങ്ങൾ നേരിട്ടുള്ള പരിശോധന വഴി ഉറപ്പിക്കും. ഇക്കാര്യങ്ങൾ പഠിച്ച് സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ വിദഗ്ധ സമതി രൂപീകരിക്കും. സമിതി ഒരു മാസത്തിനുള്ളിൽ ഇടക്കാല റിപ്പോർട്ടും മൂന്നു മാസത്തിനുള്ളിൽ അന്തിമ റിപ്പോർട്ടും സമർപ്പിക്കും.

തദ്ദേശ സ്വയംഭരണം, റവന്യൂ, കൃഷി, വനം എന്നീ വകുപ്പുകൾ വകുപ്പുതലത്തിൽ ലഭ്യമാക്കിയ വിവരങ്ങൾ ചീഫ് സെക്രട്ടറി ക്രോഡീകരിക്കും. ഉപഗ്രഹ സംവിധാനം വഴി തയാറാക്കിയ ഡേറ്റയും വകുപ്പുതല ഡാറ്റയും വിദഗ്ധ സമിതി പരിശോധിക്കും. 115 വില്ലേജുകളിലാണ് ബഫർസോണ്‍ വരുന്നത്. ഇവയുടെ യഥാർഥ വിവരം കൃത്യമായി രേഖപ്പെടുത്താനാണ് വിദഗ്ധസമിതി രൂപീകരിക്കുന്നത്.

സുപ്രീംകോടതി ആവശ്യപ്പെട്ടതനുസരിച്ച് സാങ്കേതികവിദ്യാ സഹായത്തോടെ ഉപഗ്രഹ സംവിധാനം വഴി ബഫർസോണിലുള്ള കെട്ടിടങ്ങളുടെയും നിർമാണ പ്രവർത്തനങ്ങളുടെയും കണക്കെടുപ്പ് സംസ്ഥാനം പൂർത്തീകരിച്ചതായി ഉന്നതതലയോഗത്തിൽ അറിയിച്ചു. സംസ്ഥാനം ഫയൽ ചെയ്തിട്ടുള്ള പുനഃപരിശോധനാ ഹർജി തുറന്ന കോടതിയിൽ വേഗത്തിൽ വാദം കേൾക്കണമെന്ന ആവശ്യം ഉന്നയിക്കാനും ഇന്നലത്തെ യോഗത്തിൽ തീരുമാനമായി.

Related posts

സംസ്ഥാനത്ത് ഇന്ന് 12,294 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor

വ​യ​നാ​ട്ടി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​യ ക​ടു​വ​യെ പി​ടി​കൂ​ടി

Aswathi Kottiyoor

5000 ഹെക്ടറില്‍ 29,560 കോടിയുടെ പദ്ധതി; രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളത്തിന് ഇന്ന് ശിലയിടും.

Aswathi Kottiyoor
WordPress Image Lightbox