24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ആർട്ടമസ്‌ 1 ദൗത്യം: കൗണ്ട്‌ ഡൗണിനിടെ തകരാർ.
Kerala

ആർട്ടമസ്‌ 1 ദൗത്യം: കൗണ്ട്‌ ഡൗണിനിടെ തകരാർ.

ആർട്ടമസ്‌ 1 ദൗത്യതതിന്റെ കൗണ്ട്‌ ഡൗണിനിടെ തകരാർ കണ്ടെത്തി. റോക്കറ്റിൽ ഇന്ധനം നിറക്കുന്നതിനിടെ ചോർച്ചയെന്ന്‌ നാസ അറിയിക്കുന്നത്. ലിക്വിഡ്‌ ഹൈഡ്രജനാണ്‌ ചോരുന്നത്‌. തകരാർ പരിഹരിക്കാൻ തിരക്കിട്ട ശ്രമത്തിലാണ്. ഒരു മണിക്കൂർ മുമ്പാണ്‌ ചോർച്ച കണ്ടെത്തിയത്‌. ഇന്ന്‌ വൈകിട്ട്‌ 6.05 ന് ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽനിന്നാണ്‌ വിക്ഷേപണം നിശ്‌ചയിച്ചിരുന്നത്‌.

മനുഷ്യനെ വീണ്ടും ചന്ദ്രനിലേക്ക്‌ അയക്കുന്നതിനു മുന്നോടിയായുള്ളതാണ്. ആർട്ട്‌മസ്‌–-1 ദൗത്യം . വിക്ഷേപണം. കൗണ്ട്‌ഡൗൺ ഞായർ പുലർച്ചെ ആരംഭിച്ചിരുന്നു. കാലാവസ്ഥ പ്രതികൂലമായാൽ വിക്ഷേപണം സെപ്‌തംബറിലേക്ക്‌ മാറ്റും. ആളില്ലാ ദൗത്യമാണ്‌ ആർട്ട്‌മസ്‌– 1. ഇത്തരം രണ്ടു ദൗത്യത്തിനുശേഷമാകും രണ്ടു പേർ ചന്ദ്രനിലേക്ക്‌ പുറപ്പെടുക.322 അടി ഉയരമുള്ള ചരിത്രത്തിലെ ഏറ്റവും ശക്തിയേറിയ റോക്കറ്റായ സ്‌പെയ്‌സ്‌ ലോഞ്ച്‌ സിസ്റ്റമാണ്‌ ആളില്ലാത്ത ഒറിയോൺ പേടകവുമായി കുതിച്ചുയരുക. കാംപൊസ്, സൊഹർ, ഹെൽഗ എന്നീ ‘മനുഷ്യഡമ്മിക’ളെ പേടകത്തിൽ കൊണ്ടുപോകും. ഒരാഴ്‌ചകൊണ്ട്‌ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തും. ചന്ദ്രന്റെ തെക്കൻ ധ്രുവത്തിൽ 50 കിലോമീറ്റർ അടുത്തുവരെയെത്തി നിരീക്ഷിക്കും. തുടർന്ന്‌ ഭൂമിയിലേക്ക്‌ മടങ്ങും. കാലിഫോർണിയക്കടുത്ത് പസഫിക്‌ സമുദ്രത്തിൽ ഒക്ടോബർ 10ന് തിരിച്ചിറക്കാനാണ്‌ ലക്ഷ്യം.

അഞ്ചു പതിറ്റാണ്ടിനുശേഷമാണ്‌ നാസ മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കാനൊരുങ്ങുന്നത്‌. 2024ൽ ആദ്യമായി ഒരു വനിതയെയും മറ്റൊരാളെയും അയക്കാനാണ്‌ പദ്ധതി.

Related posts

തടസങ്ങൾ പരിഹരിച്ച് കൂടുതൽ റേഷൻ കടകൾ പ്രവർത്തനക്ഷമമാക്കും: മന്ത്രി ജി.ആർ. അനിൽ

Aswathi Kottiyoor

മലയോര, ആദിവാസി പട്ടയവിതരണത്തിന്‌ പ്രത്യേക പരിപാടി

Aswathi Kottiyoor

പാലാരിവട്ടത്ത് കൂട്ട ആത്മഹത്യ; ഒരു കുടുംബത്തിലെ 3 പേര്‍ മരിച്ച നിലയില്‍.

Aswathi Kottiyoor
WordPress Image Lightbox