29.3 C
Iritty, IN
July 3, 2024
  • Home
  • Kerala
  • *18 വയസ്സാകാത്ത മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹം: ഉത്തരവിനെതിരേ ബാലാവകാശകമ്മിഷന്‍ സുപ്രീം കോടതിയില്‍.*
Kerala

*18 വയസ്സാകാത്ത മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹം: ഉത്തരവിനെതിരേ ബാലാവകാശകമ്മിഷന്‍ സുപ്രീം കോടതിയില്‍.*


ന്യൂഡല്‍ഹി: പതിനാറ് വയസിന് മുകളിലുള്ള മുസ്‌ലിം പെണ്‍കുട്ടിക്ക് വിവാഹിതയാകാമെന്ന ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷനാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹൈക്കോടതി വിധി പോക്‌സോ, ശൈശവ വിവാഹം നിരോധന നിയമങ്ങള്‍ക്കെതിരാണെന്ന് ആരോപിച്ചാണ് കമ്മീഷന്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

പഞ്ചാബ്, ഹരിയാണ ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷന്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് പതിനാറ് വയസ് കഴിഞ്ഞാല്‍ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാമെന്നാണ് വിധിയില്‍ പഞ്ചാബ് -ഹരിയാണ ഹൈക്കോടതി വ്യക്തമാക്കിയത്. മുഹമ്മദീയന്‍ നിയമ പ്രകാരം ഋതുമതിയായ പെണ്‍കുട്ടിക്ക് വിവാഹം കഴിക്കാമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്. സമാനമായ വിധി ഡല്‍ഹി ഹൈക്കോടതിയും പുറപ്പടുവിച്ചിരുന്നു.എന്നാല്‍ പതിനെട്ട് തികയാത്ത പെണ്‍കുട്ടികള്‍ വിവാഹം കഴിക്കുന്നത് പോക്‌സോ നിയമത്തിന്റെ ലംഘനമാണെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷന്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പതിനെട്ട് വയസ് തികയാത്തവരെയാണ് പോക്‌സോ നിയമത്തില്‍ കുട്ടികള്‍ എന്ന് നിര്‍വച്ചിരിക്കുന്നത്. പതിനെട്ടു വയസ്സ് തികയാതെ വിവാഹിതരാകുന്ന പെണ്‍കുട്ടികള്‍ക്ക് പോക്‌സോ നിയമത്തില്‍ പ്രത്യേക പരിരക്ഷ നല്‍കുന്നതായി വിശദീകരിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ പതിനെട്ട് വയസ് തികയാത്ത മുസ്ലിം പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്നവര്‍ക്കെതിരെ പോക്‌സോ നിയമ പ്രകാരം ഉള്ള നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

പതിനെട്ട് വയസ്സ് തികയാത്ത മുസ്‌ലിം പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്നവര്‍ പോക്‌സോ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് ഡല്‍ഹി ഹൈക്കോടതി സമീപ കാലത്ത് പുറപ്പടുവിച്ച ഒരു വിധിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിന് കടകവിരുദ്ധമായ വിധി മറ്റൊരു ബെഞ്ചും പുറപ്പടുവിച്ചിരുന്നു. വ്യത്യസ്ത വിധികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷന്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.

Related posts

20 ലക്ഷം പേർക്കു തൊഴിൽ എന്ന ലക്ഷ്യം സാക്ഷാത്കരിക്കും: മന്ത്രി വി. ശിവൻകുട്ടി

Aswathi Kottiyoor

ഉറപ്പാക്കി അല്ലലില്ലാത്ത ഓണം ; എല്ലാ കുടുംബത്തിലും സർക്കാരിന്റെ കരുതൽ

Aswathi Kottiyoor

സപ്‌ളൈക്കോയുടെ ഓണക്കിറ്റിൽ ഇത്തവണയും കുടുംബശ്രീയുടെ മധുരം

Aswathi Kottiyoor
WordPress Image Lightbox