22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • വടക്കന്‍ കേരളത്തില്‍ മലയോര മേഖലയില്‍ കനത്ത മഴ; മലവെള്ളപ്പാച്ചില്‍
Kerala

വടക്കന്‍ കേരളത്തില്‍ മലയോര മേഖലയില്‍ കനത്ത മഴ; മലവെള്ളപ്പാച്ചില്‍

വടക്കന്‍ കേരളത്തിലെ മലയോര മേഖലകളില്‍ കനത്ത മഴ തുടരുന്നു. കണ്ണൂര്‍ ഏലപ്പീടികയില്‍ വനത്തിനുള്ളില്‍ ഉരുള്‍പൊട്ടിയതായി സംശയം.
മാനന്തവാടി ചുരം റോഡിലാണ് മലവെള്ളപ്പാച്ചിലുണ്ടായത്. കാഞ്ഞിരപ്പുഴയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.

കണ്ണൂര്‍ നെടുംപൊയില്‍ വീണ്ടും മലവെള്ളപ്പാച്ചിലുണ്ടായി.പെരിയ വനമേഖലയില്‍ രണ്ടുദിവസമായി കനത്ത മഴ തുടരുകയാണ്.ശനിയാഴ്ചയും നെടുംപൊയിലില്‍ മലവെള്ളപ്പാച്ചിലുണ്ടായിരുന്നു. സെമിനാരിക്കവലയിലാണ് കഴിഞ്ഞദിവസം മലവെള്ളപ്പാച്ചിലുണ്ടായത്.

Related posts

കെഎസ്ആര്‍ടിസി ഡിപ്പോകൾക്ക് ഏകീകൃത നിറം നൽകാൻ തീരുമാനം

Aswathi Kottiyoor

മുല്ലപ്പൂമൊട്ടിന് കിലോയ്ക്ക് 4000 രൂപ; കുതിച്ചുയർന്ന് പൂ വില

Aswathi Kottiyoor

ജീവനക്കാരുടെ ജീവൻ കെടാതെ കാക്കാൻ കെഎസ്‌ഇബി.

Aswathi Kottiyoor
WordPress Image Lightbox