കെഎസ്ആർടിസിയിൽ മുടങ്ങിയ പെൻഷൻ വിതരണം നാളെ പുനരാരംഭിക്കും. ജൂണ്‍ 30ന് പെൻഷൻ നൽകുന്നതിനായി രൂപീകരിച്ച സഹകരണ സംഘങ്ങളുടെ കണ്‍സോർഷ്യത്തിന്റെ കാലാവധി അവസാനിച്ചിരുന്നു.
2023 ജൂണ്‍ വരെ കാലാവധി ദീർഘിപ്പിച്ച് ഉത്തവിറങ്ങിയതോടെയാണ് പെൻഷൻ വിതരണം പുനരാരംഭിക്കുന്നത്. സഹകരണ സംഘങ്ങൾ വഴി നാളെമുതൽ പെൻഷൻ വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.