22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഡ്രൈവര്‍മാരുടെ ലഹരി ഉപയോഗം: പോലീസും എം.വി.ഡിയും മിന്നല്‍ പരിശോധന നടത്തണമെന്ന് ഹൈക്കോടതി.
Kerala

ഡ്രൈവര്‍മാരുടെ ലഹരി ഉപയോഗം: പോലീസും എം.വി.ഡിയും മിന്നല്‍ പരിശോധന നടത്തണമെന്ന് ഹൈക്കോടതി.

ലഹരിമരുന്നു കൈവശം വെച്ചതിന് അറസ്റ്റിലായ ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് ഹൈക്കോടതി. ലഹരിമരുന്ന് ഉപയോഗിക്കുന്നവര്‍ വാഹനങ്ങള്‍ ഓടിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ പരിശോധന ശക്തമാക്കണമെന്നും ജസ്റ്റിസ് വിജു എബ്രഹാം ഉത്തരവിട്ടു.

ലഹരിമരുന്നു കൈവശം വെച്ചതിന് അറസ്റ്റിലായ ബസ് ഡ്രൈവര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി ഷെയിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ നിര്‍ദേശങ്ങള്‍. പ്രതിയുടെ ലൈസന്‍സ് റദ്ദാക്കുന്നത് പരിശോധിക്കണമെന്ന് എറണാകുളം റൂറല്‍ എസ്.പി.യോടും എറണാകുളം ആര്‍.ടി.ഒ.യോടുമാണ് നിര്‍ദേശിച്ചിരിക്കുന്നത്.

ലഹരിമരുന്നുപയോഗിച്ചവര്‍ വാഹനങ്ങളോടിച്ചാല്‍ യാത്രയ്ക്ക് പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കുന്ന സാധാരണക്കാരുടെ ജീവന്‍ അപകടത്തിലാകുമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പും സംസ്ഥാനത്ത് മിന്നല്‍ പരിശോധനകള്‍ നടത്തണമെന്നും നിര്‍ദേശിച്ചു.

വാഹനങ്ങളുടെ അമിതവേഗം തടയുന്നതിനും മറ്റുമായി പോലീസ് നടത്തിയ പരിശോധനക്കിടെ ജൂലായ് 21-നാണ് ഷെയിന്‍ പിടിയിലായത്. ബസ് ഓടിച്ചിരുന്ന ഷെയിനിന്റെ കൈയില്‍ നിന്ന് 1.830 ഗ്രാം എം.ഡി.എം.എ.യാണ് പിടിച്ചത്. ജൂലായ് 21 മുതല്‍ കസ്റ്റഡിയിലാണെന്നതടക്കമുള്ള വസ്തുതകള്‍ കണക്കിലെടുത്താണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ ജാമ്യവുമാണ് മുഖ്യ വ്യവസ്ഥ.

Related posts

ലോ​ക്ക്ഡൗ​ണി​ല്‍ ആ​രും പ​ട്ടി​ണി കി​ട​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

കടലിൽനിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നവർക്ക് ആനുകൂല്യം

Aswathi Kottiyoor

വാ​ക്സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​യാ​ൽ കോ​ള​ജു​ക​ൾ തു​റ​ക്കും

Aswathi Kottiyoor
WordPress Image Lightbox