24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ആ​റ​ളം വ​നാ​തി​ർ​ത്തി​യി​ൽ ആ​ന​മ​തി​ൽ കാ​ട്ടാ​ന​ക​ൾ വീ​ണ്ടും ത​ക​ർ​ത്തു
Iritty

ആ​റ​ളം വ​നാ​തി​ർ​ത്തി​യി​ൽ ആ​ന​മ​തി​ൽ കാ​ട്ടാ​ന​ക​ൾ വീ​ണ്ടും ത​ക​ർ​ത്തു

ഇ​രി​ട്ടി: ആ​റ​ളം വ​നാ​തി​ർ​ത്തി​യി​ൽ ആ​റി​ട​ങ്ങ​ളി​ൽ ആ​ന​മ​തി​ൽ കാ​ട്ടാ​ന​ക​ൾ വീ​ണ്ടും ത​ക​ർ​ത്തു. ആ​റു​മാ​സം മു​മ്പ് പു​ന​ർ​നി​ർ​മി​ച്ച മ​തി​ലു​ക​ളാ​ണ് വീ​ണ്ടും ത​ക​ർ​ത്ത​ത്. ഫാ​മി​ൽ തെ​ങ്ങ് ചെ​ത്ത് തൊ​ഴി​ലാ​ളി​യെ കാ​ട്ടാ​ന ച​വി​ട്ടി കൊ​ന്ന​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്നാ​ണ് ത​ക​ർ​ന്ന ആ​ന മ​തി​ൽ ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി വീ​ണ്ടും പു​ന​ർ​നി​ർ​മി​ച്ച​ത്. മ​തി​ൽ ത​ക​ർ​ന്ന ഭാ​ഗ​ത്തു​കൂ​ടി​യാ​ണ് ആ​ന​ക്കൂട്ടം പു​ര​ധി​വാ​സ മേ​ഖ​ല​യി​ലും ആ​റ​ളം ഫാ​മി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലും എ​ത്തു​ന്ന​തെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്നാ​യി​രു​ന്നു ത​ക​ർ​ന്ന മ​തി​ലി​ന്‍റെ ഭാ​ഗം പു​ന​ർ​നി​ർ​മി​ച്ച​ത്. ഇ​താ​ണ് കാ​ട്ടാ​ന​ക​ൾ വീ​ണ്ടും ത​ക​ർ​ത്ത​ത്. കോ​ട്ട​പ്പാ​റ മു​ത​ൽ വ​ള​യ​ൻ​ചാ​ൽ വ​രെ​യു​ള്ള മൂ​ന്ന് കി​ലോ​മീ​റ്റ​റോ​ളം വ​രു​ന്ന ക​രി​ങ്ക​ൽ മ​തി​ൽ ത​ക​ർ​ത്ത് ആ​ന​ക്കൂ​ട്ടം ജ​ന​വാ​സ കേന്ദ്ര​ത്തി​ലേ​ക്ക് ക​ട​ന്ന​ത് പു​ന​ർ​നി​ർ​മി​ച്ച മ​തി​ലി​ന് ശേ​ഷി കു​റ​ഞ്ഞ​തോ​ടെ​യാ​ണ് എ​ന്നാ​ണ് ആ​രോ​പ​ണം.​ആ​ന​ക​ൾ​ക്കൊ​പ്പം കാ​ട്ടു​പോ​ത്ത്, മ​ല​മാ​ൻ, കാ​ട്ടു​പ​ന്നി​ക​ൾ എ​ന്നി​വ​യും ഫാ​മി​ന​ക​ത്തേ​ക്ക് ക​യ​റി​യി​ട്ടു​ണ്ട്. പ​ക​ൽ സ​മ​യ​ത്ത് പോ​ലും ഫാ​മി​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ കാ​ട്ടാ​ന​ക​ളെ കാ​ണു​ന്ന​ത് ജ​ന​ങ്ങ​ളി​ൽ ഭീ​തി പ​ര​ത്തു​ക​യാ​ണ്. റോ​ഡി​നോ​ട് ചേ​ർ​ന്ന് ഭാ​ഗ​ങ്ങ​ളി​ൽ സ്ഥി​ര​മാ​യി കാ​ട്ടാ​ന ഉ​ണ്ടാ​കു​ന്ന​ത് അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളും കാ​ട് വെ​ട്ടി​തെ​ളി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തു​വ​ഴി​യു​ള്ള യാ​ത്ര സു​ര​ക്ഷി​ത​മ​ല്ലാ​താ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. വ​ള​യ​ഞ്ചാ​ൽ മു​ത​ൽ പൊ​ട്ടി​ച്ച​പ്പാ​റ വ​രെ ക​രി​ങ്ക​ൽ മ​തി​ൽ നി​ർ​മി​ക്കു​ന്ന​തി​ന് നാ​ലു​വ​ർ​ഷം മു​ന്പ് 22 കോ​ടി രൂ​പ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചെ​ങ്കി​ലും ഇ​തു​വ​രെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യി​ല്ല. ആ​ന​മ​തി​ലി​ന് പ​ക​രം സോ​ളാ​ർ ഫാ​ൻ​സിം​ഗ് മ​തി​യെ​ന്ന് വ​നം വ​കു​പ്പി​ന്‍റെ റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ​യും വ​നം വ​കു​പ്പി​ന്‍റെ​യും ഉ​ന്ന​ത​സം​ഘം മേ​ഖ​ല​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

Related posts

ആറളം കൃഷി ഭവന്റെ നേതൃത്വത്തിൽ കൃഷി ഭവൻ പരിധിയിൽ കേര രക്ഷാ വാരം ആരംഭിക്കുന്നു

Aswathi Kottiyoor

ആറളം പഞ്ചായത്തിൽ ശാസ്ത്രീയ പരിചരണത്തിലൂടെ ഗുണമേന്മയുള്ള വിത്തുകൾ ഉത്പാദിപ്പിക്കുന്ന പദ്ധതിക്ക് തുടക്കം

Aswathi Kottiyoor

ലോക മുട്ട ദിനത്തിനോടനുബന്ധിച്ച് പായം പഞ്ചായത്ത് കുടുംബശ്രീ അംഗങ്ങൾ വഴി ശേഖരിച്ച മുട്ടകൾ വിതരണം ചെയ്തു.

Aswathi Kottiyoor
WordPress Image Lightbox