24.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ന​വീ​ക​രി​ച്ച വാ​ര്‍​ഡു​ക​ള്‍ നാ​ടി​ന് സ​മ​ര്‍​പ്പി​ച്ചു
Kerala

ന​വീ​ക​രി​ച്ച വാ​ര്‍​ഡു​ക​ള്‍ നാ​ടി​ന് സ​മ​ര്‍​പ്പി​ച്ചു

ക​ണ്ണൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ളു​ടെ ഒ​ന്നാംഘ​ട്ടം പൂ​ര്‍​ത്തി​യാ​യി. ന​വീ​ക​രി​ച്ച ഏ​ഴാം നി​ല​യി​ലെ വാ​ര്‍​ഡു​ക​ള്‍ എം. ​വി​ജി​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

706,707,708,709 ബ്ലോ​ക്കു​ക​ളി​ലെ സ്‌​പെ​ഷല്‍, ജ​ന​റ​ല്‍ വാ​ര്‍​ഡു​ക​ളാ​ണ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി പൂ​ര്‍​ത്തി​യാ​ക്കി തു​റ​ന്നു​കൊ​ടു​ത്ത​ത്. പു​തി​യ വാ​ര്‍​ഡു​ക​ളി​ല്‍ 100 പേ​ര്‍​ക്ക് കി​ട​ത്തി ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മു​ണ്ട്. ഓ​രോ രോ​ഗി​യു​ടെ​യും ബെ​ഡി​ന് സ​മീ​പം​ത​ന്നെ ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി ആ​വ​ശ്യ​മെ​ങ്കി​ല്‍ ഓ​ക്‌​സി​ജ​ന്‍ ഉ​ള്‍​പ്പ​ടെ ല​ഭ്യ​മാ​ക്കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്‍റെ പെ​യി​ന്‍റിം​ഗ്, ശു​ചി​മു​റി​ക​ള്‍ മാ​റ്റി​പ്പ​ണി​യ​ല്‍, ഇ​ല​കട്രി്ക് പ്ര​വൃ​ത്തി​ക​ള്‍ നി​രീ​ക്ഷ​ണ കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്ക​ല്‍, പു​തു​താ​യി നാ​ല് ലി​ഫ്റ്റു​ക​ള്‍ സ്ഥാ​പി​ക്ക​ലും തു​ട​ങ്ങി​യ പ്ര​വൃ​ത്തി​ക​ളാ​ണ് മ​ന്ത്രി വീ​ണാ​ജോ​ര്‍​ജ് പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ല്‍ നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. ഒ​ന്നാം​ഘ​ട്ട​മാ​ണ് ഇ​പ്പോ​ള്‍ പൂ​ര്‍​ത്തി​യാ​യി നാ​ടി​ന് സ​മ​ര്‍​പ്പി​ച്ച​ത്. പ്രി​ന്‍​സി​പ്പ​ൽ ഇ​ന്‍ ചാ​ര്‍​ജ് ഡോ. ​എ​സ്. അ​ജി​ത്ത്, വൈ​സ് പ്രി​ന്‍​സി​പ്പ​ൽ ഡോ.​എ​സ്. രാ​ജീ​വ്, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​കെ. സു​ദീ​പ്, ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഡോ.​ഡി.​കെ. മ​നോ​ജ്, ആ​ര്‍​എം​ഒ ഡോ. ​എ​സ്.​എം. സ​രി​ന്‍, എ​ആ​ര്‍​എം​ഒ ഡോ. ​മ​നോ​ജ് കു​മാ​ര്‍, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് അ​സി​സ്റ്റ​ന്‍റ് കെ. ​ജ​നാ​ര്‍​ദന​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

മെഡിക്കല്‍ കോളജിനെതിരായ അപവാദങ്ങള്‍ തള്ളിക്കളയണം

പ​രി​യാ​രം: ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​നെ കു​റി​ച്ച് ചി​ല​ര്‍ നി​ര​ന്ത​ര​മാ​യി ന​ട​ത്തു​ന്ന അ​പ​വാ​ദ പ്ര​ചാ​ര​ണ​ങ്ങ​ള്‍ ത​ള്ളി​ക്ക​ള​യ​ണ​മെ​ന്ന് എം. ​വി​ജി​ന്‍ എം​എ​ല്‍​എ. പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ളു​ടെ ആ​ശ്ര​യ കേ​ന്ദ്ര​മാ​യ മെ​ഡി​ക്ക​ല്‍ കോ​ള​ജി​നെ സം​ര​ക്ഷി​ക്കേ​ണ്ട​ത് ജ​ന​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

34 കോ​ടി​യു​ടെ ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ത​ല​ത്തി​ല്‍ ഉ​ള്‍​പ്പെ​ടെ മാ​റ്റ​ങ്ങ​ള്‍ വ​രി​ക​യാ​ണ്. ഈ ​സ​മ​യ​ത്ത് ത​ന്നെ അ​പ​വാ​ദ പ്ര​ചാ​ര​ണ​ങ്ങ​ളു​മാ​യി ചി​ല​ര്‍ നി​ര​ന്ത​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​നെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ന്ന​ത്. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ശു​ചീ​ക​ര​ണ മു​റി​യി​ലും മ​റ്റും നാ​ശ​ന​ഷ്ടം വ​രു​ത്തി അ​തി​ന്‍റെ ചി​ത്ര​ങ്ങ​ള്‍ പ​ക​ര്‍​ത്തി മോ​ശ​മാ​യ രീ​തി​യി​ല്‍ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തും ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ട്.

മെ​ഡി​ക്ക​ല്‍ കോ​ള​ജ് പൂ​ര്‍​ണ തോ​തി​ല്‍ പ്ര​വ​ര്‍​ത്തി​പ്പി​ച്ചു​കൊ​ണ്ടു ത​ന്നെ ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്തി ന​ട​ത്തു​മ്പോ​ള്‍ രോ​ഗി​ക​ള്‍​ക്കും കൂ​ട്ടി​രി​പ്പു​കാ​ര്‍​ക്കു​മു​ണ്ടാ​കു​ന്ന ചെ​റി​യ ബു​ദ്ധി​മു​ട്ടു​ക​ള്‍ ജ​ന​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

പൊതുസേവന മികവിൽ കേരളം ഒന്നാമത്: മുഖ്യമന്ത്രി

Aswathi Kottiyoor

സംസ്ഥാനത്ത് മദ്യവില കൂടും

Aswathi Kottiyoor

ഡൽഹിയിൽ റിക്കാർഡ് ശൈത്യം; വിമാനങ്ങൾ വൈകുന്നു

Aswathi Kottiyoor
WordPress Image Lightbox