• Home
  • Kerala
  • സ്പിന്നിംഗ് മില്ലുകൾ തുറന്ന് പ്രവർത്തിക്കണം: സേവ് എന്. ടി. സി
Kerala

സ്പിന്നിംഗ് മില്ലുകൾ തുറന്ന് പ്രവർത്തിക്കണം: സേവ് എന്. ടി. സി

കൊവി​ഡി​നെ തു​ട​ർ​ന്ന് 2020 മാ​ർ​ച്ച് 24ന് ​അ​ട​ച്ചു​പൂ​ട്ടി​യ ക​ണ്ണൂ​ർ ക​ക്കാ​ട്ടെ കാ​ന​ന്നൂ​ർ സ്പി​ന്നിം​ഗ് മി​ൽ ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്തെ 23 സ്പി​ന്നിം​ഗ് മി​ല്ലു​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​പ്പി​ക്ക​ണ​മെ​ന്ന് സേ​വ് എ​ൻ​ടി​സി സം​യു​ക്ത സ​മ​ര​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. മി​ൽ തു​റ​ന്നു​പ്ര​വ​ർ​ത്തി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് 29, 30, 31 തീ​യ​തി​ക​ളി​ൽ ക​ണ്ണൂ​ർ ഹെ​ഡ് പോ​സ്റ്റോ​ഫീ​സി​ന് മു​ന്നി​ൽ ധ​ർ​ണ​യും 31ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ടെ​ലി​ഫോ​ൺ ഭ​വ​ൻ കേ​ന്ദ്രീ​ക​രി​ച്ച് മ​നു​ഷ്യ ച​ങ്ങ​ല​യും തീ​ർ​ക്കു​മെ​ന്ന് സം​യു​ക്ത സ​മ​ര​സ​മി​തി ചെ​യ​ർ​മാ​ൻ കെ. ​പി സ​ഹ​ദേ​വ​നും ക​ൺ​വീ​ന​ർ വി. ​വി ശ​ശീ​ന്ദ്ര​നും ഇന്നലെ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് മി​ൽ തൊ​ഴി​ലാ​ളി​ക​ളും കു​ടും​ബ​ങ്ങ​ളും ക​ഴി​ഞ്ഞ 29 മാ​സ​മാ​യി കൊ​ടും​പ​ട്ടി​ണി​യി​ലും ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ലു​മാ​ണ്. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പൂ​ർ​ണ​നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള നാ​ഷ​ണ​ൽ ടെ​ക്സ്റ്റൈ​ൽ കോ​ർ​പ​റേ​ഷ​നാ​ണ് ഭ​ര​ണം ന​ട​ത്തു​ന്ന​ത്. മി​ൽ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി, മ​ന്ത്രി​മാ​ർ, എം​പി​മാ​ർ എ​ന്നി​വ​ർ ശ​ക്ത​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തി​യെ​ങ്കി​ലും ഒ​രു ച​ർ​ച്ച​യ്ക്കു​പോ​ലും കേ​ന്ദ്ര സ​ർ​ക്കാ​രോ ടെ​ക്സ്റ്റൈ​ൽ മ​ന്ത്രാ​ല​യ​മോ ത​യാ​റാ​യി​ല്ല.

നി​ല​വി​ൽ സ്ഥി​രം ജീ​വ​ന​ക്കാ​ർ​ക്ക് ആ​നു​കൂ​ല്യ​ത്തി​ന്‍റെ 35 ‌ശ​ത​മാ​നം ല​ഭ്യ​മാ​ക്കി​യെ​ങ്കി​ലും പ​കു​തി​യി​ൽ കൂ​ടു​ത​ലു​ള്ള താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ർ​ക്ക് ഒ​രു രൂ​പ​യു​ടെ ആ​നു​കൂ​ല്യം പോ​ലും ല​ഭി​ച്ചി​ട്ടി​ല്ല. 60, 000 കോ​ടി രൂ​പ ആ​സ്തി​യു​ള്ള ടെ​ക്സ്റ്റൈ​ൽ​സ് കോ​ർ​പ​റേ​ഷ​ൻ മി​ല്ലു​ക​ൾ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കാ​ൻ 600 കോ​ടി രൂ​പ മ​തി​യാ​കും. യാ​ഥാ​ർ​ഥ്യം ഇ​താ​യി​രി​ക്കെ അ​തി​നു​പോ​ലും ത​യാ​റാ​കാ​തെ മി​ല്ലു​ക​ൾ കു​ത്ത​ക മു​ത​ലാ​ളി​മാ​ർ​ക്ക് കൈ​മാ​റു​ന്ന​തി​നു​ള്ള് നീ​ക്ക​മാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​തെ​ന്ന് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ താ​വം ബാ​ല​കൃ​ഷ്ണ​ൻ, എം. ​എ ക​രീം, കെ മ​നോ​ജ്, എം ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, കെ. ​പി അ​ശോ​ക​ൻ, കെ ​മ​നീ​ശ​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Related posts

നടിയെ ആക്രമിച്ച കേസ്: കോടതി രേഖകള്‍ ചോര്‍ന്നതില്‍ പ്രോസിക്യൂഷന് കോടതി വിമര്‍ശനം.*

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് ഐ​സി​യു, വെ​ന്‍റി​ലേ​റ്റ​ര്‍ പ്ര​തി​സ​ന്ധി​യി​ല്ല: ആ​രോ​ഗ്യ​മ​ന്ത്രി

Aswathi Kottiyoor

വൈകുന്നേരം വൈദ്യുതി ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതില്‍ ജനങ്ങള്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തണം:മന്ത്രി

Aswathi Kottiyoor
WordPress Image Lightbox