24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • നെഹ്‌റു ട്രോഫി വള്ളംകളി: അമിത് ഷായെ ക്ഷണിച്ച് മുഖ്യമന്ത്രി
Kerala

നെഹ്‌റു ട്രോഫി വള്ളംകളി: അമിത് ഷായെ ക്ഷണിച്ച് മുഖ്യമന്ത്രി

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ നെഹ്റു ട്രോഫി വള്ളം കളിക്ക് ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സെപ്തംബര്‍ നാലിന് നടക്കുന്ന വള്ളം കളി മത്സരത്തില്‍ മുഖ്യാതിഥിയായി എത്തണമെന്നും ഓണാഘോഷങ്ങളില്‍ പങ്കെടുക്കണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഈ മാസം 23ന് അയച്ച കത്തില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ആഗസ്റ്റ് 30 മുതല്‍ സെപ്തംബര്‍ നാല് വരെ കോവളത്ത് നടക്കുന്ന ദക്ഷിണ മേഖല കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ അമിത് ഷാ കേരളത്തില്‍ എത്തുന്നുണ്ട്. ഇതിനെത്തുമ്പോള്‍ വള്ളം കളിയില്‍ പങ്കെടുക്കണമെന്നാണ് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. അമിത് ഷാ എത്തുകയാണെങ്കില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാകുമെന്നാണ് സൂചന.

Related posts

പാസഞ്ചറും യാത്രാ ഇളവുമില്ല ; കൊള്ള തുടർന്ന്‌ റെയിൽവേ

Aswathi Kottiyoor

കോഴിക്കോട് തിരുവമ്പാടി അരിപ്പാറ വെള്ളച്ചാട്ടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

Aswathi Kottiyoor

എം​എ​ൽ​എ​മാ​രു​ടെ ആ​സ്തി​വി​ക​സ​ന ഫ​ണ്ട് വെ​ട്ടി​ക്കു​റ​ച്ചു.

Aswathi Kottiyoor
WordPress Image Lightbox