രാജ്യത്ത് 2030-ഓട് കൂടി 6ജി മൊബൈൽ സാങ്കേതിക വിദ്യ ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാർട് ഇന്ത്യ ഹാക്കത്തണ്‍ 2022 ഫൈനൽ വേദിയിലെ വീഡിയോ കോളിലാണ് പ്രധാനമന്ത്രി 6ജി സംബന്ധിച്ച അറിയിപ്പ് നൽകിയത്.
5ജി സേവനങ്ങൾ ഇന്ത്യയിൽ ഒക്ടോബർ മുതൽ ലഭ്യമാകുമെന്ന സർക്കാർ പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്കമാണ് മോദി ഈ പ്രസ്താവന നടത്തിയത്.
രാജ്യമാകെ അലയടിക്കാൻ പോകുന്ന 5ജി വിപ്ലവത്തിൽ യുവാക്കൾ പങ്കുചേരണമെന്ന് അഭ്യർഥിച്ച മോദി, 6ജി സേവനം ഉടൻ എത്തുമെന്ന് മത്സരാർഥികളെ അപ്രതീക്ഷിതമായി അറിയിക്കുകയായിരുന്നു.