23.4 C
Iritty, IN
July 5, 2024
  • Home
  • Kerala
  • എംബിഎ ഓൺലൈൻ ഇന്റർവ്യൂ
Kerala

എംബിഎ ഓൺലൈൻ ഇന്റർവ്യൂ

സഹകരണ വകുപ്പിന് കീഴിലെ സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർഡാമിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ- ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) 2022-24 എംബിഎ ബാച്ചിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ആഗസ്റ്റ് 30ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 മണി വരെ കണ്ണൂർ ചേനോളി ജംഗ്ഷനിലെ സഹകരണ പരിശീലന കേന്ദ്രത്തിൽ ഓൺലൈൻ ഇന്റർവ്യൂ നടത്തുന്നു. ഡിഗ്രിക്ക് 50 ശതമാനം മാർക്കും സി മാറ്റ്/ കെ മാറ്റ്/ ക്യാറ്റ് യോഗ്യത നേടിയിട്ടുള്ളവർക്കും ആഗസ്റ്റിലെ രണ്ടാംഘട്ട കെ മാറ്റ് പരീക്ഷ എഴുതുന്നവർക്കും പങ്കെടുക്കാം. സഹകരണ ജീവനക്കാരുടെ ആശ്രിതർക്ക് 20 ശതമാനം സീറ്റ് സംവരണം ലഭിക്കും. എസ് സി/ എസ് ടി/ ഫിഷറീസ് വിഭാഗങ്ങൾക്ക് സർക്കാർ യൂണിവേഴ്‌സിറ്റി നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. ഡിഗ്രി അവസാന വർഷ വിദ്യാർഥികൾക്കക്കും നിബന്ധനകൾക്ക് വിധേയമായി പങ്കെടുക്കാം. ഇന്റർവ്യൂ ലിങ്ക്: https://meet.google.com/ubm-gunu-feo ഫോൺ: 8547618290, 9446335302.www.kicma.ac.ഇൻ

Related posts

ബൈക്കിലിരുന്ന് സോപ്പ് തേച്ച് കുളിച്ച രണ്ടുപേരെ പോലീസ് പൊക്കി

Aswathi Kottiyoor

എസ്‌എസ്‌എൽസി മൂല്യനിർണയത്തിന്‌ ആദ്യ ദിനം 93% ഹാജർ

Aswathi Kottiyoor

നി​ര​ത്തു​ക​ളി​ൽ പ​രി​ശോ​ധ​ന ശ​ക്തം; തി​ര​ക്ക് കു​റ​ഞ്ഞു

Aswathi Kottiyoor
WordPress Image Lightbox