24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പിടികൂടിയ തീവ്രവാദിക്ക് രക്തം നൽകി സൈന്യം
Kerala

പിടികൂടിയ തീവ്രവാദിക്ക് രക്തം നൽകി സൈന്യം

ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ നിന്ന് പിടികൂടിയ പാക് ഭീകരന് ചികിത്സക്കിടെ രക്തം ദാനം ചെയ്ത് ജീവന്‍ രക്ഷിച്ച്‌ ഇന്ത്യന്‍ സൈനികര്‍. നിയന്ത്രണ രേഖയ്ക്ക് സമീപത്ത് നിന്ന് ഇന്ത്യന്‍ സുരക്ഷാ സേന പിടികൂടിയ ഭീകരന്‍ തബാറക് ഹുസൈന്‍ നിലവില്‍ സൈന്യത്തിന്‍റെ ചികിത്സയിലാണ്. സൈന്യവുമായുള്ള ഏറ്റുമുട്ടലിനിടെയാണ് തബാറക് ഹുസൈന് പരിക്കേറ്റത്.

പാക് അധിനിവേശ കശ്മീരിലെ സബ് സോത്ത് സ്വദേശിയാണ് ഇയാള്‍. പാക് സൈന്യത്തിലെ കേണല്‍ യൂനസ് ചൗധരിയുടെ നിര്‍ദ്ദേശ പ്രകാരമാണ് താനും മറ്റ് നാല് പേരും നിയന്ത്രണ രേഖയിലെത്തിയതെന്നും, നിയന്ത്രണ രേഖ കടന്ന് ഇന്ത്യന്‍ സൈനികരെ ആക്രമിക്കാന്‍ തനിക്ക് പണം നല്‍കിയിരുന്നതായും ഹുസൈന്‍ വെളിപ്പെടുത്തി.

Related posts

കള്ള ടാക്സി: ഉടൻ പിടി വീഴും, ഓരോ ജില്ലക്കും ഓരോ വാട്സാപ്പ് നമ്പർ

Aswathi Kottiyoor

ആൾക്കൂട്ട ആക്രമണം : സദാചാര പൊലീസിന്‌ പിടിവീഴും

Aswathi Kottiyoor

എകോപന സമിതി ഹസൻ കോയ വിഭാഗം പേരാവൂർ യൂണിറ്റ് പിരിച്ചുവിട്ടു

Aswathi Kottiyoor
WordPress Image Lightbox