23.2 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഇല കരിച്ചില്‍ രോഗം കണ്ണൂർ ജില്ലയിൽ വ്യാപകമാകുന്നു
Kerala

ഇല കരിച്ചില്‍ രോഗം കണ്ണൂർ ജില്ലയിൽ വ്യാപകമാകുന്നു

നെല്ലിന്റെ ഇല കരിച്ചില്‍ രോഗം കണ്ണൂർ ജില്ലയിൽ വ്യാപകമാകുന്നു. മിക്ക പാടശേഖരങ്ങളിലും ‘ക്‌സാന്തോമൊണസ്‌ ഒറൈസേ’ ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗബാധയുണ്ട്‌. നെല്ല്‌ കതിരിടും മുമ്പാണ്‌ ഇല കരിച്ചിലുണ്ടാവുന്നത്‌. ശക്തമായ കാറ്റും ഇടവിട്ടുള്ള കനത്ത മഴയും വെയിലും ഈ രോഗം പടരുന്നതിന്‌ കാരണമാകുന്നു. ഇലയുടെ അഗ്രഭാഗത്തുനിന്ന്‌ ഇരുവശങ്ങളിലൂടെ താഴോട്ട്‌ വ്യാപിക്കുന്ന കരിച്ചിലാണ്‌ ആദ്യലക്ഷണം. പിന്നീട്‌ ഇലകള്‍ വാടിക്കരിയുന്നു. രോഗമുള്ള നെല്‍ച്ചെടികള്‍ പറിച്ചെടുത്ത്‌ മണ്ണ്‌ കഴുകി കത്തികൊണ്ട്‌ മുറിച്ചശേഷം ഗ്ലാസിലെ വെള്ളത്തില്‍ ഇളകാതെ വയ്‌ക്കുക. ഇതിനുശേഷം പാലുപോലുള്ള ദ്രാവകം ഒലിച്ചിറങ്ങിയാല്‍ ബാക്ടീരിയ ബാധയാണെന്ന്‌ ഉറപ്പിക്കാം. ചുഴലി പാടശേഖരത്തില്‍ ഇലകരിച്ചില്‍ ബാധിച്ച നെല്‍ചെടികള്‍ കൃഷി വിജ്ഞാന കേന്ദ്രത്തിലെ അസിസ്‌റ്റന്റ്‌ പ്രൊഫസര്‍മാരായ വി അനു, ഡോ. കെ പി മഞ്‌ജു, കൃഷി അസിസ്‌റ്റന്റ്‌ രാഗേഷ്‌ എന്നിവര്‍ പരിശോധിച്ച്‌ പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിച്ചു

Related posts

ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന: കോ​ണ്‍​ഗ്ര​സ് രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധം ന​ട​ത്തും

Aswathi Kottiyoor

സംരംഭകരെ സഹായിക്കാൻ സർക്കാരിന്റെ സഹായഹസ്തം എന്നുമുണ്ടാകും: മന്ത്രി കെ.എൻ. ബാലഗോപാൽ

Aswathi Kottiyoor

കുട്ടികൾ വിശന്നിരിക്കേണ്ടി വരില്ല; സ്കൂളുകളിൽ ഉച്ചഭക്ഷണം ഉണ്ടാകും : മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor
WordPress Image Lightbox