• Home
  • Kerala
  • കേരള റബർ ലിമിറ്റഡ് 3 വർഷത്തിനകം ; 254 കോടിയുടെ പദ്ധതി 8000 പേർക്ക് തൊഴിൽ
Kerala

കേരള റബർ ലിമിറ്റഡ് 3 വർഷത്തിനകം ; 254 കോടിയുടെ പദ്ധതി 8000 പേർക്ക് തൊഴിൽ

സംസ്ഥാന സർക്കാർ പുതുതായി രൂപീകരിച്ച കേരള റബർ ലിമിറ്റഡിന്റെ വെള്ളൂരിലെ വ്യവസായ എസ്റ്റേറ്റ് മൂന്നു വർഷത്തിനുള്ളിൽ പ്രവർത്തനക്ഷമമാകും. 253.58 കോടി മുതൽമുടക്കുള്ള പദ്ധതിക്ക് സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി അടുത്ത മേയിൽ തുടക്കം കുറിക്കും. 8000 പേർക്ക് തൊഴിൽ ലഭിക്കും. 164.86 ഏക്കറാണ് വ്യവസായ എസ്റ്റേറ്റായി വികസിപ്പിക്കുന്നത്. പദ്ധതിയുടെ വിശദ പദ്ധതിരേഖ (ഡിപിആർ) സംസ്ഥാന സർക്കാരിന് സമർപ്പിച്ചു.കേന്ദ്രസർക്കാർ സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ച വെള്ളൂർ എച്ച്എൻഎൽ സംസ്ഥാന സർക്കാർ ഏറ്റെടുത്ത്‌ പൊതുമേഖലയിൽ രണ്ടു പുതിയ കമ്പനിക്ക് രൂപം നൽകിയതിൽ ഒന്നാണ്‌ കേരള റബർ ലിമിറ്റഡ്. സർക്കാർ, സ്വകാര്യ നിക്ഷേപക പങ്കാളിത്തത്തോടെയാണ് കമ്പനി. റബർ അധിഷ്ഠിത വ്യവസായ പാർക്കാണ് വെള്ളൂരിൽ സ്ഥാപിക്കുക. എംഎസ്എംഇ മേഖലയ്‌ക്ക് ഊന്നൽ നൽകും. റബർ ഉൽപ്പന്ന പ്രദർശന കേന്ദ്രം, ടയർ ടെസ്റ്റിങ്‌ സെന്റർ, സ്റ്റെറിലൈസറിങ്‌ സെന്റർ, ബിസിനസ് ഇൻക്യുബേഷൻ സെന്റർ, വെയർഹൗസ്, ടൂൾ റൂം, ഏകജാലക അനുമതിക്കുള്ള സംവിധാനം തുടങ്ങിയവയാണ്‌ പാർക്കിൽ വിഭാവനം ചെയ്യുന്നത്. പൊതുസൗകര്യങ്ങൾ കമ്പനി ഒരുക്കും.

റബർ കർഷകർക്ക്‌ ആശ്വാസമാകും
സംസ്ഥാനത്തെ റബർ കർഷകർക്കാണ് വ്യവസായ പാർക്ക് ഏറെ പ്രയോജനപ്പെടുക. സ്വാഭാവിക റബർ ഉൽപ്പാദനം വർധിപ്പിക്കാനും മൂല്യവർധിത ഉൽപ്പന്നങ്ങളുണ്ടാക്കാനും പാർക്കിലൂടെ കഴിയുമെന്ന്‌ ഡിപിആറിൽ പറയുന്നു. ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്താനും കഴിയും. അറുപത്തഞ്ചോളം യൂണിറ്റുകൾക്ക് സൗകര്യമുള്ള പാർക്ക് രാജ്യത്തെ മുൻനിര എസ്റ്റേറ്റുകളിൽ ഒന്നാകും. ഡിപിആർ വ്യവസായമന്ത്രി പി രാജീവിന് റബർ ലിമിറ്റഡ് സിഎംഡി ഷീല തോമസ്, റബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. കെ എൻ രാഘവൻ എന്നിവർ ചേർന്ന് കൈമാറി.

Related posts

ഓൺലൈൻ ഗെയിമിന് അടിമപ്പെ‌ടുന്ന കുട്ടികളെ രക്ഷിക്കാൻ ഡിജിറ്റൽ ഡി അഡിക്​ഷൻ സെൻററുകൾ

Aswathi Kottiyoor

ലൈഫ് പദ്ധതി: രണ്ടാം ഘട്ട ഗുണഭോക്താക്കളുടെ കരട് പട്ടിക വെബ്‌സൈറ്റിൽ

Aswathi Kottiyoor

തൊഴിൽ മന്ത്രി വി ശിവൻകുട്ടിയുടെ മെയ് ദിന സന്ദേശം

Aswathi Kottiyoor
WordPress Image Lightbox