മുംബൈ: വ്യാപാര ആഴ്ചയുടെ അവസാന ദിനത്തില്‍ സൂചികകളില്‍ മുന്നേറ്റം. സെന്‍സെക്‌സ് 445 പോയന്റ് നേട്ടത്തില്‍ 59,220ലും നിഫ്റ്റി 130 പോയന്റ് ഉയര്‍ന്ന് 17,652ലുമാണ് വ്യാപാരം നടക്കുന്നത്.
ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, ടൈറ്റാന്‍, ഇന്‍ഫോസിസ്, അള്‍ട്രടെക് സിമെന്റ്‌സ്, ടെക് മഹീന്ദ്ര, ബജാജ് ഫിന്‍സര്‍വ്, ആക്‌സിസ് ബാങ്ക്, മാരുതി സുസുകി, ബജാജ് ഫിനാന്‍സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
ഡോ.റെഡ്ഡീസ് ലാബ്, ഏഷ്യന്‍ പെയിന്റ്‌സ്, നെസ് ലെ ഇന്ത്യ, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഓട്ടോ, മെറ്റല്‍, പൊതുമേഖല ബാങ്ക് എന്നിവയാണ് നേട്ടത്തില്‍ മുന്നില്‍.
പ്രധാന ഏഷ്യന്‍ സൂചികകളായ ജപ്പാന്റെ നിക്കിയും ദക്ഷിണ കൊറിയയുടെ കോസ്പിയും ഉള്‍പ്പടെയുള്ളവയും നേട്ടത്തിലാണ്.
വിദേശ നിക്ഷേപകര്‍ കഴിഞ്ഞ ദിവസം 369.09 കോടി രൂപയുടെ നിക്ഷേപം നടത്തിയപ്പോള്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 334.31 കോടി രൂപയുടെ നിക്ഷേപം പിന്‍വലിക്കുകയുംചെയ്തു.