24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് ഇന്നും കനത്ത മഴ; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
Kerala

സംസ്ഥാനത്ത് ഇന്നും കനത്ത മഴ; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഇന്നും വ്യാപക മഴ തുടരും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെയും മറ്റന്നാളും കോട്ടയം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

അതേസമയം, ഇന്ന് വടക്കന്‍ കേരളത്തില്‍ മഴയ്ക്ക് നേരിയ ശമനമുണ്ട്. ഇന്നലെ പല പ്രദേശങ്ങളിലും ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി. കണ്ണൂരില്‍ ബാവലിപ്പുഴയില്‍ ജലനിരപ്പുയര്‍ന്നു. കഴിഞ്ഞ ദിവസം മലപ്പുറത്ത് നിരവധി പേരെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു.

Related posts

അ​തി​തീ​വ്ര ന്യൂ​ന​മ​ർ​ദ്ദം ചു​ഴ​ലി​ക്കാ​റ്റാ​കും; ഒ​റ്റ​പ്പെ​ട്ട മ​ഴ​യ്ക്ക് സാ​ധ്യ​ത

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ കാ​റ്റി​നും മ​ഴ​യ്ക്കും സാ​ധ്യ​ത

Aswathi Kottiyoor

മ​ല​മ്പ​നി മൂ​ല​മു​ള്ള മ​ര​ണം ഇ​ല്ലാ​താ​ക്കു​ക ല​ക്ഷ്യം: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്

Aswathi Kottiyoor
WordPress Image Lightbox