24.4 C
Iritty, IN
July 3, 2024
  • Home
  • Kerala
  • കണ്ണൂർ ജയിലിൽ നിന്ന്‌ വീണ്ടും മട്ടൻ ബിരിയാണി എത്തുന്നു, വില 100രൂപ
Kerala

കണ്ണൂർ ജയിലിൽ നിന്ന്‌ വീണ്ടും മട്ടൻ ബിരിയാണി എത്തുന്നു, വില 100രൂപ

കണ്ണൂർ സെൻട്രൽ ജയിലിൽ മട്ടൻ ബിരിയാണി ഉത്‌പാദനം വീണ്ടും തുടങ്ങി. സെൻട്രൽ ജയിലിന് മുന്നിലെ കൗണ്ടർ മുഖേനയുള്ള മട്ടൻ ബിരിയാണി വിൽപ്പന കോവിഡ് കാലത്ത് നിർത്തി വെച്ചതായിരുന്നു. ഉപഭോക്താക്കളുടെ നിരന്തമായ ആവശ്യം കണക്കിലെടുത്താണ് വീണ്ടും വിൽപ്പന തുടങ്ങിയതെന്ന് ജയിൽ അധികൃതർ പറഞ്ഞു.

നൂറ് രൂപയാണ് വില. ചിക്കൻ ബിരിയാണിക്ക് 65 രൂപയും. പ്രതിദിനം നൂറോളം മട്ടൻ ബിരിയാണികളാണ് വിറ്റു പോകുന്നത്. ചിക്കൻ ബിരിയാണിയുടെയും ചപ്പാത്തിയുടെയും വിൽപ്പന ഇപ്പോൾ സാധാരണ നിലയിലായി. പ്രതിദിനം 25,000 ചപ്പാത്തികൾ ഇപ്പോൾ വിൽക്കുന്നുണ്ട്.

Related posts

അനീമിയ ചികിത്സാ പ്രോട്ടോകോൾ തയ്യാറാക്കും: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

പണിമുടക്ക്: ജ​ന​ജീ​വി​തം സ്തം​ഭി​ച്ചു; വാഹനങ്ങൾ തടയുന്നു

Aswathi Kottiyoor

ഓണാവധിയില്‍ കൊവിഡ് പരിശോധനകളും വാക്സിനേഷനും കുറഞ്ഞു; പരിശോധനകള്‍ കുത്തനെ കൂട്ടിയും തിരിച്ചടി മറികടക്കണമെന്നാണ് വിദഗ്ധ നിര്‍ദേശം

Aswathi Kottiyoor
WordPress Image Lightbox