എസ്എൻസി ലാവ്ലിൻ കേസ് സുപ്രീംകോടതി സെപ്റ്റംബർ 13ന് പരിഗണിക്കും. കേസ് ലിസ്റ്റിൽ നിന്നും മാറ്റരുതെന്ന് കോടതി നിർദേശം നൽകി. ജസ്റ്റീസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിർദേശം.
കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ സമർപ്പിച്ച അപ്പീലാണ് കോടതി പരിഗണിക്കുന്നത്. കേസ് നിരന്തരം മാറ്റിവയ്ക്കുന്നുവെന്ന് അഭിഭാഷക ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് കോടതിയുടെ നിര്‍ദേശം.