കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ കിഴക്കേ കവാടത്തില്‍ ഒരുക്കിയ പുതിയ എസ്‌കലേറ്റര്‍ ഓണത്തിന് മുമ്പ് തുറന്നു കൊടുക്കും. എസ്‌കലേറ്റര്‍ താങ്ങിനിര്‍ത്താനുള്ള സിവില്‍ ജോലികള്‍ അടക്കം കഴിഞ്ഞവര്‍ഷം തുടങ്ങിയെങ്കിലും കൊവിഡിനെ തുടര്‍ന്ന് മുടങ്ങുകയായിരുന്നു. പിന്നാലെ നാലാം പ്ലാറ്റ്‌ഫോമിലും എസ്‌കലേറ്റര്‍ സൗകര്യം വരുന്നതോടെ ശാരീരിക ബുദ്ധിമുട്ടുള്ളവര്‍ക്കും പ്രായമായവര്‍ക്കും ലഗേജുമായി വരുന്നവര്‍ക്കും ഏറെ ആശ്വാസമാകും.
ഏപ്രിലില്‍ 10 ദിവസത്തിനകം പ്രവൃത്തി പൂര്‍ത്തിയാക്കി യാത്രക്കാര്‍ക്ക് തുറന്നുകൊടുക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഇഴയുകയായിരുന്നു. കോഴിക്കോട് സ്റ്റേഷനില്‍ എസ്‌കലേറ്റര്‍ നിര്‍മ്മിക്കുന്ന കരാറുകാര്‍ക്കു തന്നെയായിരുന്നു കണ്ണൂരിലെയും നിര്‍മ്മാണം.