24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ഇരിട്ടിയുടെ മണ്ണിൽ നിന്നും ഒരു സംവിധായകൻ കൂടി
Iritty

ഇരിട്ടിയുടെ മണ്ണിൽ നിന്നും ഒരു സംവിധായകൻ കൂടി

ഇരിട്ടിയുടെ മണ്ണിൽ നിന്നും ഒരു സംവിധായകൻ കൂടി പിറക്കുന്നു. ബേസിൽ ജോസഫിനെ പ്രധാന കഥാപാത്രമാക്കി ഇരിട്ടി സ്വദേശിയായ സംഗീത് പി രാജൻ സംവിധാനം ചെയ്ത ‘പാൽ തു ജാൻവർ’ ഈവർഷത്തെ ഓണാവധിക്കാലത്ത് തിയേറ്ററുകളിൽ എത്തുന്നു. ഇതിലെ അമ്പിളി രാവെന്ന് തുടങ്ങുന്ന ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയപ്പോൾ നാല് ദിവസംകൊണ്ട് അഞ്ച് ലക്ഷത്തോളം പേർ കണ്ടുകഴിഞ്ഞു.

ചാവശ്ശേരി ഗവ. ഹയർസെക്കണ്ടറി സ്‌കൂളിൽ നിന്നും വിരമിച്ച സംഗീതഅധ്യാപകനും ഗായകനുമായ ഇരിട്ടി സ്വദേശി പി. രാജന്റെയും പടിയൂർ സ്വദേശിനി സുജാതയുടെയും മകനാണ് സംഗീത്. ഇരിട്ടിയിൽ അഴത്തിൽ വേരുകളുള്ള കുടുംബമാണ് സംഗീതിന്റെ പിതാവ് രാജൻ മാസ്റ്ററുടേത്. ഇപ്പോൾ പടിയൂർ പുലിക്കാടാണ് താമസം. സംഗീതിന്റെ സഹോദരി കവിത സ്‌കൂൾ കലോത്‌സവങ്ങളിൽ നിരവധി തവണ ജില്ലാതലത്തിലും സംസ്ഥാന തലത്തിലും സംഗീതത്തിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ഇപ്പോൾ വയനാട്ടിൽ സംഗീതാദ്ധ്യാപികയായി ജോലിനോക്കുന്നു.

Related posts

തടഞ്ഞുവെച്ച പെൻഷൻ കുടിശ്ശികയും ഡി.എ കുടിശ്ശികയും അനുവദിക്കണം- കെ.എസ്.എസ്.പി.എ

Aswathi Kottiyoor

പുനർ നിർമ്മിച്ച പ്രളയത്തിൽ തകർന്ന പാറക്കാമല പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു

Aswathi Kottiyoor

ഷിജോ തോമസിന്റെ മൃതദേഹം നാളെ നാട്ടിലെത്തും

Aswathi Kottiyoor
WordPress Image Lightbox