27.5 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • പേരാവൂർ താലുക്കാസ്പത്രിക്കു മുന്നിൽ യൂത്ത് ലീഗ് ധർണ
Peravoor

പേരാവൂർ താലുക്കാസ്പത്രിക്കു മുന്നിൽ യൂത്ത് ലീഗ് ധർണ

പേരാവൂർ:വിവിധ ആവശ്യങ്ങളുന്നയിച്ച് മുസ്ലീം യൂത്ത് ലീഗ് പേരാവൂർ പഞ്ചായത്ത് കമ്മറ്റി താലൂക്കാസ്പത്രിക്ക് സമീപം ധർണ നടത്തി.കോൺഗ്രസ് പേരാവൂർ മണ്ഡലം പ്രസിഡന്റ് ജൂബിലി ചാക്കോ ഉദ്ഘാടനം ചെയ്തു.യൂത്ത് ലീഗ് പേരാവൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് സി.പി. ഷഫീക്ക് അധ്യക്ഷത വഹിച്ചു.

ആസ്പത്രിയിലെ നിർമാണം പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുക,അടിയന്തരമായി അനസ്‌തേഷ്യ ഡോക്ടറെ നിയമിക്കുക, ഓക്‌സിജൻ പ്ലാന്റ് പൊതു റോഡിൽ നിന്ന് മാറ്റി ഉചിതമായ സ്ഥലം കണ്ടെത്തി സ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.സിറാജ് പൂക്കോത്ത് മുഖ്യപ്രഭാഷണം നടത്തി.സലാം പാണമ്പ്രോൻ,ബി.കെ.സക്കരിയ,കെ.സി.ഷബീർ,ഷമാസ് മുരിങ്ങോടി,എസ്.കെ.ഗഫൂർ,ഫൈസൽ ഇരിക്കൂർ,സജീർ യാക്കൂബ്,സി.കെ.ഷംസീർ,കാസിം ചെവിടിക്കുന്ന് എന്നിവർ നേതൃത്വം നൽകി.

Related posts

*പേരാവൂർ നിയോജകമണ്ഡലത്തിലെ മുഴുവൻ ആശ പ്രവർത്തകർക്കും സോയ ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹകരണത്തോടെ സ്നേഹാദരം*.

Aswathi Kottiyoor

യൂത്ത് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ ശുഹൈബിന്റെ നാലാം രക്ത സാക്ഷ്യത്വദിനത്തിന്റെ അനുസ്മരണ യോഗം

Aswathi Kottiyoor

പേരാവൂർ കൊട്ടംചുരത്ത് മിനിലോറി നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം

Aswathi Kottiyoor
WordPress Image Lightbox