24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സ്വാന്തന്ത്ര്യ ലബ്ധിയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പങ്ക് നിഷേധിക്കാനാവില്ല : അഡ്വ. പി. സന്തോഷ്‌ കുമാർ എംപി
Kerala

സ്വാന്തന്ത്ര്യ ലബ്ധിയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പങ്ക് നിഷേധിക്കാനാവില്ല : അഡ്വ. പി. സന്തോഷ്‌ കുമാർ എംപി

പേരാവൂർ : ഇന്ത്യയുടെ സ്വാതന്ത്ര്യം അറിയപ്പെടുന്നവരും അല്ലാത്തവരുമായ അസംഖ്യം മനുഷ്യരുടെ പോരാട്ടത്തിന്റെ ഫലമാണെന്ന് സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറി അഡ്വ. പി. സന്തോഷ്‌ കുമാർ എംപി പറഞ്ഞു.
കമ്മ്യൂണിസ്റ്റ്കാർ സ്വാതന്ത്ര്യ ലബ്ധിക്കായി നിരന്തരവും ഉജ്ജ്വലവുമായ പോരാട്ടമാണ് നടത്തിയത്. ഈ ചരിത്ര വസ്തുത ആർക്കും നിഷേധിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സ്വാതന്ത്ര്യ സമരവും കമ്മ്യൂണിസ്റ്റ് കാരും എന്ന വിഷയത്തിൽ പേരാവൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രഭാഷണ സദസ്സ് മണത്തണയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡലം സെക്രട്ടറി സി കെ ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
ജില്ലാ അസി. സെക്രട്ടറി എ. പ്രദീപൻ, എക്‌സി. അംഗം അഡ്വ. വി. ഷാജി, യുവകലാസാഹിതി ജില്ലാ സെക്രട്ടറി ഷിജിത്ത് വായന്നൂർ എന്നിവർ പ്രസംഗിച്ചു. പേരാവൂർ ലോക്കൽ സെക്രട്ടറി വി. ഗീത സ്വാഗതം പറഞ്ഞു.

Related posts

കുട്ടികൾക്കും നവജാതശിശുക്കൾക്കും കരുതലായി ആരോഗ്യവകുപ്പ്

Aswathi Kottiyoor

മെട്രോക്ക് ഇന്ന് ആറാം പിറന്നാൾ; നി​ര​ക്കി​ൽ ഇ​ള​വ്

Aswathi Kottiyoor

നിപ വൈറസ് ആശങ്കയകലുന്നു: നിയന്ത്രണങ്ങളിൽ ഇളവ്

Aswathi Kottiyoor
WordPress Image Lightbox