29.3 C
Iritty, IN
July 3, 2024
  • Home
  • Kerala
  • ഓൺലൈൻ ഗെയിമിന് കടിഞ്ഞാണിടാന്‍ നിയമഭേദഗതി: മുഖ്യമന്ത്രി
Kerala

ഓൺലൈൻ ഗെയിമിന് കടിഞ്ഞാണിടാന്‍ നിയമഭേദഗതി: മുഖ്യമന്ത്രി

ഓണ്‍ലൈന്‍ ഗെയിമുകള്‍ നിയന്ത്രിക്കാന്‍ നിയമഭേദഗതി പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണ്‍ലൈന്‍ ഗെയിം നിരവധി പേരെ തീരാ സാമ്പത്തിക ബാധ്യതയിലേക്കും ആത്മഹത്യയിലേക്കും നയിച്ചിരുന്നു. ഉയര്‍ന്നു വന്ന പരാതികളുടെ അടിസ്ഥാനത്തില്‍ 2021ല്‍ കേരള ഗെയ്മിങ് ആക്ട് ഭേദഗതി ചെയ്തിരുന്നു. പണംവച്ചുള്ള ഓണ്‍ലൈന്‍ റമ്മി നിരോധിച്ചെങ്കിലും കമ്പനികളുടെ ഹര്‍ജിയില്‍ ഹൈക്കോടതി ഭേദഗതി റദ്ദാക്കി. ഇതിനെതിരെ സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

ഓണ്‍ലൈന്‍ റമ്മിക്കായി വായ്പ നല്‍കുന്ന ആപ്പുകളും പരസ്യങ്ങളും വ്യാപകമാണ്. പണം തിരികെ നല്‍കാത്തതുമൂലം പലര്‍ക്കും ഭീഷണിയും ബ്ലാക്ക്മെയിലിങ്ങും നേരിടേണ്ടിവരുന്നു. കടുത്ത മാനസിക സംഘര്‍ഷങ്ങളിലായ ചിലര്‍ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളും നിരവധിയാണ്.

കലാരംഗത്തെ പ്രമുഖരെ മുന്‍നിര്‍ത്തി പരസ്യപ്രചാരണവും നടക്കുന്നു. ചിലരെങ്കിലും പിന്മാറിയത് അനുകരണീയമാണ്. സ്‌കൂളിലും കോളേജിലും ബോധവല്‍ക്കരണം നടത്തുന്നുണ്ട്. തട്ടിപ്പുകള്‍ക്കും മറ്റ് സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കുമെതിരെ ശക്തമായ നടപടി സ്വീകരിച്ചുവരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Related posts

അധ്യാപക നിയമനം*

Aswathi Kottiyoor

ജനകീയാസൂത്രണം : പദ്ധതികൾ 11 നകം സമർപ്പിക്കണം

Aswathi Kottiyoor

കരം അടയ്ക്കാനാണെങ്കിൽ പ്രവേശനമില്ല; സാക്ഷ്യപ്പെടുത്താതെ 53.03 ലക്ഷം തണ്ടപ്പേരുകൾ; കോടികളുടെ നഷ്ടം.

Aswathi Kottiyoor
WordPress Image Lightbox