ഭാഗ്യാന്വേഷികളുടെ ആത്മാർഥമായ സഹകരണം ഓണം ബംപർ ടിക്കറ്റിനെ സൂപ്പർഹിറ്റ് പദവിയിലെത്തിച്ചു. ഇതുവരെ 25 ലക്ഷം ടിക്കറ്റുകൾ വിറ്റുപോയതായി ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു.
ചിങ്ങമാസത്തിൽ ഭാഗ്യാന്വേഷികളുടെ എണ്ണം കൂടുമെന്നത് മുന്നിൽ കണ്ട് 30 ലക്ഷം ഓണം ബംപർ ടിക്കറ്റുകൾ കൂടി വിപണിയിൽ എത്തിക്കാനാണ് സർക്കാർ തീരുമാനം. കഴിഞ്ഞ വർഷം വിറ്റുപോയ 54 ലക്ഷം ടിക്കറ്റുകളുടെ റിക്കാർഡ് തകരുമെന്നത് ഉറപ്പാണ്.
കേരള ഭാഗ്യക്കുറികളുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയായ 25 കോടി രൂപ ഒന്നാം സ്ഥാനക്കാരന് ലഭിക്കുമെന്നതിനാലാണ് ടിക്കറ്റ് വിൽപന കുതിച്ചുയരുന്നത്. 500 രൂപയാണ് ഒരു ടിക്കറ്റിന്‍റെ വില. ബംപർ നറുക്കെടുപ്പ് സെപ്റ്റംബർ 18-ന് നടക്കും.