27.7 C
Iritty, IN
July 3, 2024
  • Home
  • Kerala
  • ഇ​രു​പ്പും ഉ​ടു​പ്പും ഒ​ഴി​വാ​ക്കി; ലിം​ഗ​സ​മ​ത്വ യൂ​ണി​ഫോം അ​ടി​ച്ചേ​ൽ​പ്പി​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി
Kerala

ഇ​രു​പ്പും ഉ​ടു​പ്പും ഒ​ഴി​വാ​ക്കി; ലിം​ഗ​സ​മ​ത്വ യൂ​ണി​ഫോം അ​ടി​ച്ചേ​ൽ​പ്പി​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

സ്കൂ​ളു​ക​ളി​ൽ ലിം​ഗ​സ​മ​ത്വ യൂ​ണി​ഫോം അ​ടി​ച്ചേ​ൽ​പ്പി​ക്കി​ല്ലെ​ന്ന് നി​യ​മ​സ​ഭ​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ആ​ഹാ​രം, വ​സ്ത്രം, വി​ശ്വാ​സം എ​ന്നി​വ​യി​ൽ തീ​രു​മാ​നം അ​ടി​ച്ചേ​ൽ​പ്പി​ക്കി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ലിം​ഗ​നീ​തി​യും സ​മ​ത്വ​വും ന​ട​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കെ.​കെ ശൈ​ല​ജ അ​വ​ത​രി​പ്പി​ച്ച സ​ബ്മി​ഷ​ന് മ​റു​പ​ടി പ​റ‍​യു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

സ്കൂ​ളു​ക​ളി​ൽ ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും ഒ​രേ യൂ​ണി​ഫോം സ​ർ​ക്കാ​ർ അ​ടി​ച്ചേ​ൽ​പ്പി​ക്കി​ല്ല. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും പി​ടി​എ​യും ആ​ലോ​ചി​ച്ച് ഉ​ചി​ത​മാ​യ തീ​രു​മാ​നം എ​ടു​ക്ക​ണം. ഏ​തെ​ങ്കി​ലും ഒ​രു വേ​ഷ​വി​ധാ​നം ആ​രു​ടെ​മേ​ലും അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന ന​യം സ​ർ​ക്കാ​രി​നി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ആ​ഹാ​രം, വ​സ്ത്രം, വി​ശ്വാ​സം എ​ന്നി​വ​യി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ വ്യ​ക്തി​ക​ൾ​ക്ക് സ്വാ​ത​ന്ത്ര്യം ഉ​ണ്ട്. ഇ​തി​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ടാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല. തൊ​ഴി​ലി​ട​ങ്ങ​ളി​ൽ സ്ത്രീ​ക​ൾ നേ​രി​ട​ന്ന പ്ര​ശ്ന​വും സൂ​ഹ​ത്തി​ലെ ആ​ൺ​കോ​യ്മ വ്യ​വ​സ്ഥി​തി​യും സ​മൂ​ഹ​മ​ന​സ്ഥി​തി​യു​ടെ പ​രി​വ​ർ‌​ത്ത​നം ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ‌​ത്തു.

നേ​ര​ത്തെ ക്ലാ​സു​ക​ളി​ൽ ആ​ൺ​കു​ട്ടി​ക​ളെ​യും പെ​ൺ​കു​ട്ടി​ക​ളെ​യും ഇ​ട​ക​ല​ർ​ത്തി​യി​രു​ത്താ​നു​ള്ള നീ​ക്ക​ത്തി​ൽ​നി​ന്നും സ​ർ​ക്കാ​ർ പി​ൻ​വാ​ങ്ങി​യി​രു​ന്നു. പാ​ഠ്യ​പ​ദ്ധ​തി ച​ട്ട​ക്കൂ​ടി​ലെ ക​ര​ട് നി​ർ​ദേ​ശ​ത്തി​ലെ ലിം​ഗ​സ​മ​ത്വ ഇ​രി​പ്പി​ടം എ​ന്ന വാ​ക്ക് ഒ​ഴി​വാ​ക്കി. ലിം​ഗ​സ​മ​ത്വ ഇ​രി​പ്പി​ടം എ​ന്ന​തി​നു പ​ക​രം സ്കൂ​ള്‍ അ​ന്ത​രീ​ക്ഷ​മെ​ന്നാ​ണ് മാ​റ്റം വ​രു​ത്തി​യി​രി​ക്കു​ന്ന​ത്.

പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്‌​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു​സ​മൂ​ഹ​ത്തി​നാ​യി പു​റ​ത്തി​റ​ക്കി​യ ക​ര​ട് സ​മീ​പ​ന രേ​ഖ​യി​ലാ​ണ് മാ​റ്റം വ​രു​ത്തി​യ​ത്. പൊ​തു​സ​മൂ​ഹ​ത്തി​ന് ച​ർ​ച്ച​യ്ക്കു ന​ല്‍​കാ​ന്‍ എ​സി​ആ​ർ​ടി ആ​ണ് ക​ര​ട് സ​മീ​പ​ന രേ​ഖ പു​റ​ത്തി​റ​ക്കി​യ​ത്.

Related posts

ഡോ. തോമസ് മാത്യു മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ

Aswathi Kottiyoor

ശബരിമലയിൽ കാണിക്കയായി ലഭിക്കുന്ന സ്വർണം റിസർവ്വ് ബാങ്കിൽ നിക്ഷേപിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്

Aswathi Kottiyoor

വ്യാ​ജ രേ​ഖ​യി​ൽ ദു​ബാ​യി​ലെ​ത്തി​യ​ത് 1,610 പേ​ർ; മു​ന്ന​റി​യി​പ്പു​മാ​യി ദു​ബാ​യ് എ​മി​ഗ്രേ​ഷ​ൻ

Aswathi Kottiyoor
WordPress Image Lightbox