കേളകം: സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ കരനെൽ വിത്തുവിതക്കൽ സംഘടിപ്പിച്ചു. പവിത്രൻ ഗുരുക്കൾ സ്‌കൂളിനായി അനുവദിച്ചു തന്ന പത്തു സെന്റ് ഭൂമിയിലാണ് കരനെൽ കൃഷി ആരംഭിച്ചത്. കേളകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കുറ്റ് ഉദ്ഘാടനം ചെയ്ത യോഗത്തിന് കേളകം കൃഷി ഓഫീസർ കെ ജി സുനിൽ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർ എ സി ഷാജി, എൻ ഇ പവിത്രൻ ഗുരുക്കൾ, ബിജു കെ വി, അമോസ് എന്നിവർ സംസാരിച്ചു. അദ്ധ്യാപകരായ അനിത, ലീബ എന്നിവർ നേതൃത്വം നൽകിയ കരനെൽ കൃഷിയിൽ സ്കൂളിലെ എല്ലാ എൻ എസ് എസ് വോളന്റിയർമാരും പങ്കെടുത്തു. ഭാവി കരനെൽ കൃഷിക്കായുള്ള നടപടികൾ സ്വീകരിച്ചു.