27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കണ്ണൂർ ജില്ലയിൽ നാളെ മഞ്ഞ അലർട്ട്
Kerala

കണ്ണൂർ ജില്ലയിൽ നാളെ മഞ്ഞ അലർട്ട്

ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ആഗസ്റ്റ് 25 വ്യാഴാഴ്ച കണ്ണൂർ ജില്ലയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64. 5 മില്ലി മീറ്റർ മുതൽ 115. 5 മില്ലി മീറ്റർ വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്.

അതേസമയം സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശൂര്‍, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.

തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യകേരളത്തിൽ കൂടുതൽ മഴ ലഭിക്കും. കടലിൽ മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. മൺസൂൺ കാറ്റ് സജീവമായതും ബംഗാള്‍ ഉള്‍കടലില്‍ ചക്രവാത ചുഴി നിലനില്‍ക്കുന്നതുമാണ് മഴയ്ക്ക് കാരണം

Related posts

ട്രാൻസ്മാൻ പ്രവീൺ നാഥ് ആത്മഹത്യ ചെയ്തു

വൈ​ദ്യു​തി ഉ​ത്പാ​ദ​നം 38.05 മെ​ഗാ യൂ​ണി​റ്റാ​ക്കി, ഡാ​മു​ക​ളി​ൽ ജലനിരപ്പ് 93%

Aswathi Kottiyoor

കൊച്ചി മെട്രോ പില്ലറുകൾക്കിടയിൽ കഞ്ചാവ് ചെടി; നട്ടുവളർത്തിയവരെ പിടികൂടാൻ സിസിടിവി പരിശോധിക്കും

Aswathi Kottiyoor
WordPress Image Lightbox