26 C
Iritty, IN
July 6, 2024
  • Home
  • Kerala
  • കൗണ്‍സില്‍ യോഗവും അനുമോദനവും ഐഡി കാര്‍ഡ് വിതരണവും
Kerala

കൗണ്‍സില്‍ യോഗവും അനുമോദനവും ഐഡി കാര്‍ഡ് വിതരണവും

കണ്‍സ്ട്രക്ഷന്‍ എക്യുപ്മെന്റ്സ് അസോസിയേഷന്‍ പേരാവൂര്‍ മേഖല കൗണ്‍സില്‍ യോഗവും അനുമോദനവും ഐഡി കാര്‍ഡ് വിതരണവും പേരാവൂര്‍ റോബിന്‍സ് ഹാളില്‍ നടന്നു. സി. ഇ. ഒ. എ ജില്ലാ പ്രസിഡന്റ് ജോര്‍ജുകുട്ടി വാളുവെട്ടിക്കല്‍ ഉദ്ഘാടനം ചെയ്തു. കണ്‍സ്ട്രക്ഷന്‍ എക്യുപ്മെന്റ്സ് അസോസിയേഷന്‍ പേരാവൂര്‍ മേഖല കൗണ്‍സില്‍ യോഗവും ആഗസ്റ്റ് ഒന്നിന് പൂളക്കുറ്റി മേഖലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ അഞ്ചു പേരുടെ ജീവന്‍ രക്ഷിച്ച സി. ഇ. ഒ. എ അംഗം ജിബിന്‍ ജോസഫിനുള്ള അനുമോദനവും അംഗങ്ങള്‍ക്കുള്ള ഐഡി കാര്‍ഡ് വിതരണവുമാണ് പേരാവൂര്‍ റോബിന്‍സ് ഹാളില്‍ നടന്നത്. ചടങ്ങില്‍ മേഖലാ സെക്രട്ടറി ബി. കെ സക്കരിയ അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ ഖാദര്‍ ഐഡി കാര്‍ഡ് വിതരണം നടത്തി. ഷാജി വണ്ടനാഴി, ജയിംസ് മരിയന്‍, റോജര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related posts

കേരള – തമിഴ്‌നാട്‌ അതിർത്തിയിൽ യാത്രാദുരിതമൊഴിയുന്നില്ല

Aswathi Kottiyoor

പോ​ലീ​സു​കാ​ർ​ക്കെ​തി​രേ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം

Aswathi Kottiyoor

ജിഎസ്‌ടി വരുമാനം ഒക്ടോബറിൽ 1.30 ലക്ഷം കോടി ; കേരളത്തിന്റെ വരുമാനത്തിൽ 16 ശതമാനം വർധന

Aswathi Kottiyoor
WordPress Image Lightbox