24.3 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • ആശുപത്രി സംരക്ഷണ സമിതിയുടേയും, ജനകീയ സമിതിയുടേയും സംയുക്താഭിമുഖ്യത്തിൽ ആശുപത്രി സംരക്ഷണ മാർച്ച് നടത്തി
Peravoor

ആശുപത്രി സംരക്ഷണ സമിതിയുടേയും, ജനകീയ സമിതിയുടേയും സംയുക്താഭിമുഖ്യത്തിൽ ആശുപത്രി സംരക്ഷണ മാർച്ച് നടത്തി

പേരാവൂർ ആശുപത്രി സംരക്ഷണ സമിതിയുടേയും, ജനകീയ സമിതിയുടേയും സംയുക്താഭിമുഖ്യത്തിൽ ആശുപത്രി സംരക്ഷണ മാർച്ച് നടത്തി .ആശുപത്രിക്കനുവദിച്ച ഓക്സിജൻ പ്ലാന്റ് ഉടൻ സ്ഥാപിക്കുക, ആശുപത്രി ഭൂമി ചുറ്റുമതിൽ കെട്ടി സംരക്ഷിക്കുക, ബഹുനില കെട്ടിട നിർമ്മാണം ഉടൻ ആരംഭിക്കുക , ആശുപത്രിയിൽ അടിയന്തിരമായി അനസ്തേഷ്യ ഡോക്ടർമാരെ നിയമിക്കുക, പ്രസവ ചികിത്സ പുനരാരംഭിക്കുക, പേരാവൂർ താലൂക്കാശുപത്രിയെ നശിപ്പിക്കുന്ന എച്ച്.എം.സി. അംഗങ്ങളെ കമ്മറ്റിയിൽ നിന്ന് പുറത്താക്കുക, വികസന വിരോധികളെ ഒറ്റപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടത്തിയത്. ആശുപത്രി ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് ടൗൺ ചുറ്റി ബ്ലോക്ക് ഓഫീസിനു മുൻപിൽ മുദ്രാവാക്യങ്ങൾ പറഞ്ഞു .മാർച്ചിൽ ബേബി കുര്യൻ മാർച്ച് ഉദ്ഘാടനം ചെയ്തു. .കെ.സതീശൻ, രാജു നെയ്യമ്പാടി, വി. സുനിൽകുമാർ, ആനന്ദൻ, കൃഷ്ണൻ ചക്യത്ത്, പി.പി. അനിൽകുമാർ, മട്ടാങ്കോട്ട് അശോകൻ, കെ.അജിത് കുമാർ, സുനിൽ കാഞ്ഞിരപ്പുഴ, ഹരി, വിജേഷ്, എം.വത്സൻ ഞണ്ടാടി എന്നിവർ നേതൃത്വം നൽകി.ആസ്പത്രി മാനേജിംഗ് കമ്മറ്റിയിലെ ചിലർ ചേർന്ന് ആസ്പത്രി വികസനം അട്ടിമറിക്കുന്നതിനെതിരെ മുഖ്യധാര രാഷ്ട്രീയ പാർട്ടികളും സംഘടനകളും രംഗത്ത് വരാതിരിക്കുന്ന സാഹചര്യത്തിലാണ് നാട്ടുകാർ സംഘടിച്ച് ബ്ലോക്ക് പഞ്ചായത്തിലേക്ക് ജനകീയ മാർച്ച് നടത്തിയത്.

Related posts

യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പേരാവൂരിൽ അടുപ്പു കൂട്ടി സമരം നടത്തി

Aswathi Kottiyoor

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു; സുപ്രീംകോടതി പരിഗണിക്കും തൊട്ടുമുമ്പ് നടപടി.

Aswathi Kottiyoor

സൈക്കിൾ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; വിദ്യാർത്ഥി മരിച്ചു.

Aswathi Kottiyoor
WordPress Image Lightbox