പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാലിനെ ഗതാഗത വകുപ്പിന്റെ ചുമതലകളിൽനിന്ന് ഒഴിവാക്കി. പകരം, ഗതാഗത സെക്രട്ടറിയായ ബിജു പ്രഭാകറിന് ഗതാഗത വകുപ്പിൽ ജ്യോതിലാൽ വഹിച്ചിരുന്ന കാര്യങ്ങളുടെ പൂർണചുമതല നൽകി സർക്കാർ ഉത്തരവിറക്കി.
പൊതുഭരണ വകുപ്പ് കൂടാതെ വനം-വന്യജീവി, ഊർജ വകുപ്പുകളുടെ ചുമതലയും ജ്യോതിലാൽ വഹിക്കും. ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിംഗിന് ടാക്സസ്, പ്രിന്റിംഗ് ആൻഡ് സ്റ്റേഷനറി വകുപ്പുകളുടെ അധികച്ചുമതല നൽകി.
ആഭ്യന്തര, വിജിലൻസ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.വേണുവിന് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസിന്റെ അധികചുമതലയും നൽകി.