24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • പച്ചക്കറി വില കുതിച്ചുയരുന്നു
Kerala

പച്ചക്കറി വില കുതിച്ചുയരുന്നു

ഓണം അടുത്തതോടെ പച്ചക്കറികള്‍ക്കും പലവ്യഞ്ജനത്തിനും വില വര്‍ധിക്കുന്നു. പച്ചക്കറികള്‍ക്ക് 30 രൂപ വരെ വില കൂടി.അരിയുടെ വില 38 രൂപയില്‍ നിന്ന് 53 ആയി. കനത്ത മഴയെ തുടര്‍ന്ന് കേരളത്തിലും ഇതരസംസ്ഥാനങ്ങളിലുമുണ്ടായ കൃഷിനാശത്തോടൊപ്പം ഉത്സവസീസണ്‍ കൂടിയെത്തുന്നതോടെ സദ്യയൊരുക്കാനുള്ള ചെലവ് കൂടും. ഓണം കണക്കാക്കി പച്ചക്കറി കൃഷി ഇറക്കിയ കര്‍ഷകരുടെ പ്രതീക്ഷകളൊക്കെയും വെള്ളത്തിലായതോടെ ഓണവിപണിയിലേക്കുള്ള നാടന്‍ പച്ചക്കറിയുടെ വരവ് കുറഞ്ഞു.

കര്‍ണാടകയിലും ആന്ധയിലും തമിഴ്‌നാട്ടിലും പെയ്ത അപ്രതീക്ഷിതമായ മഴയെ തുടര്‍ന്ന് അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള വരവും കുറഞ്ഞു.എന്നാല്‍ മാങ്ങാ, ഇഞ്ചി, നാരങ്ങ, ഏത്തയ്ക്ക തുടങ്ങി സദ്യയില്‍ അത്യവശ്യമുള്ളതിനെല്ലാം നൂറു രൂപയ്ക്കടുത്താണ് വില. കാബേജ്, ക്യാരറ്റ് ഉള്‍പ്പടെയുള്ള പച്ചക്കറികള്‍ക്ക് ഇപ്പോള്‍ കിലോയ്ക്ക് അറുപത് രൂപ അടുത്ത് വിലയുണ്ടെങ്കിലും ഉത്രാടപാച്ചിലെത്തുമ്ബോഴേക്കും ഇനിയും കൂടും.

പച്ചമുളക് 30ല്‍ നിന്ന് 70 രൂപയായി.വറ്റല്‍മുളക് 260 ല്‍ നിന്ന് 300 ആയി. തക്കാളിക്കും വെണ്ടക്കയ്ക്കും സവാളയ്ക്കും വില കാര്യമായി കൂടിയിട്ടില്ല. എന്നാല്‍ അരി രണ്ട് മാസത്തിനുള്ളില്‍ തന്നെ കൂടിയത് 15 രൂപയാണ്. കടകളിലെല്ലാം പൊതുവേ സ്റ്റോക്ക് കുറവാണെങ്കിലും ഓണത്തിന്റെ തിരക്ക് നേരത്ത തുടങ്ങിയെന്നും വ്യാപാരികള്‍ പറയുന്നു.

Related posts

എല്ലാ പഞ്ചായത്തിലും കളിക്കളം പൂർത്തിയാക്കും: മുഖ്യമന്ത്രി

Aswathi Kottiyoor

എല്ലാ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ശ്വാസകോശ പുനരധിവാസ ക്ലിനിക്കുകൾ: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

കോവളം ബേക്കൽ ജലപാത 62 ശതമാനം 
പൂർത്തിയായി, 2026ൽ പദ്ധതി കമീഷൻ ചെയ്യും

Aswathi Kottiyoor
WordPress Image Lightbox