21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • തലശ്ശേരി കടൽപ്പാലം അപകടാവസ്ഥയിൽ
Kerala

തലശ്ശേരി കടൽപ്പാലം അപകടാവസ്ഥയിൽ

കാലത്തിന്റെ കുത്തൊഴുക്കിനെ അതിജീവിച്ച്‌, ചരിത്രത്തിന്റെ മൂകസാക്ഷിയായ കടല്‍പ്പാലം സംരക്ഷണമില്ലാതെ അത്യന്തം അപകടാവസ്ഥയില്‍. അതിശക്തമായ തിരമാലകളില്‍ ഉലയുന്ന, കടല്‍പ്പാലം കടലെടുത്താല്‍ തലമുറകളോട് സമാധാനം പറയേണ്ടി വരിക ഭരണകൂടമായിരിക്കും. പൈതൃകനഗരത്തിന് മാപ്പര്‍ഹിക്കാത്ത അപരാധമായും അതുമാറും.

അലിഞ്ഞലിഞ്ഞ് കേവലം കമ്ബികളില്‍ നിലനില്‍ക്കുന്ന പാലം പ്രക്ഷുബ്ധമായ കടലില്‍ ഇത്രയും കാലം എങ്ങിനെ നിലനിന്നുവെന്നതു തന്നെ വിസ്മയമാണ്. തൊട്ടടുത്ത പഴയമീന്‍ മാര്‍ക്കറ്റും ജവഹര്‍ഘട്ടുമെല്ലാം ഇന്ന് കടലിന്നടിയിലായി.
കടല്‍പ്പാലത്തിന്റെ സംരക്ഷണത്തിനായുള്ള മുറവിളി കേള്‍ക്കാന്‍ തുടങ്ങിയിട്ട് ദശകങ്ങളായി. അടുത്തകാലത്ത് പാലം അടച്ചിടും വരെ നൂറു കണക്കിനാളുകളാണ് സായന്തനങ്ങളില്‍ അസ്തമയ സൂര്യന്റെ വര്‍ണ്ണ ഭംഗി ആസ്വദിക്കാനും കടല്‍ക്കാഴ്ചകള്‍ കാണാനും ഇവിടെ എത്തിയിരുന്നത്. പ്രതാപകാലത്ത് ഉണ്ടായിരുന്ന കൂറ്റന്‍ ക്രെയിനുകളും, റെയിലും മറ്റും ഭാരം കുറക്കാന്‍ വേണ്ടിയും, സുരക്ഷയ്ക്ക് വേണ്ടിയും എടുത്ത് മാറ്റിയിരുന്നു. പാലത്തിന്റെ ഇരുവശങ്ങളിലും നിരനിരയായി പഴക്കമേറിയ പാണ്ടികശാലകളുടെ കൂറ്റന്‍ കെട്ടിടങ്ങള്‍ ഇന്നും തലയുയര്‍ത്തി നില്‍പ്പുണ്ട്.

Related posts

പ്ലസ് വൺ പ്രവേശനം: നേറ്റിവിറ്റി, ജാതി തെളിയിക്കുന്നതിന് എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് മതി

Aswathi Kottiyoor

ഇരുളിലെ വെളിച്ചം പ്രകാശനം ചെയ്തു

Aswathi Kottiyoor

വായനയിലൂടെ ലഭിക്കുന്ന അറിവ് സ്വപ്നങ്ങളെ സാന്ദ്രമാക്കും: കൈതപ്രം

Aswathi Kottiyoor
WordPress Image Lightbox