സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട ജനകീയ ചര്‍ച്ചകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ഓഗസ്റ്റ് 23) വൈകിട്ടു നാലിന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും. 26 ഫോക്കസ് മേഖലകളുമായി ബന്ധപ്പെട്ടു ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത്, സ്‌കൂള്‍ തലങ്ങളില്‍ വിശദമായ ജനകീയ ചര്‍ച്ചകളാണു സംഘടിപ്പിക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ വി.കെ. പ്രശാന്ത് എം.എല്‍.എ അധ്യക്ഷത വഹിക്കും.