24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • 26,000 വയൽ പേവിഷബാധ പ്രതിരോധ വാക്സിൻ ലഭ്യമായി
Kerala

26,000 വയൽ പേവിഷബാധ പ്രതിരോധ വാക്സിൻ ലഭ്യമായി

പേവിഷബാധയ്ക്കെതിരായ 26,000 വയൽ ആന്റി റാബിസ് വാക്സിൻ (ഐ.ഡി.ആർ.വി.) ലഭ്യമായി. സി.ഡി.എൽ. പരിശോധന പൂർത്തിയാക്കിയ വാക്സിനാണ് ലഭ്യമാക്കിയത്. പരിശോധനകൾ പൂർത്തിയാകുന്ന മുറയ്ക്ക് കൂടുതൽ വാക്സിനുകൾ ലഭ്യമാക്കുന്നതാണ്. നായകളിൽ നിന്നും പൂച്ചകളിൽ നിന്നും കടിയേറ്റ് ആന്റി റാബിസ് വാക്സിൻ എടുക്കുന്നതിനായി ആശുപത്രികളിൽ വരുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായത്. പല ജില്ലകളിലും നായകളുടെ കടി രണ്ടു മുതൽ മൂന്നിരട്ടി വരെ വർധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ അധികമായി വാക്സിൻ ശേഖരിക്കാനുള്ള നടപടികളാണ് കെ.എം.എസ്.സി.എൽ നടത്തുന്നത്. ലഭ്യമായ വാക്സിൽ ആശുപത്രികളിൽ വിതരണം ചെയ്തു വരുന്നു.

Related posts

കൊണ്ടോട്ടി ബൈപാസിൽ ലോറിയുമായി കൂട്ടിയിടിച്ച് സ്വകാര്യ ബസ് മറിഞ്ഞു; ഒരുമരണം

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 29,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor

മാ​ലി​ന്യര​ഹി​ത കേ​ര​ളം അ​ഞ്ചു വ​ർ​ഷ​ത്തി​ന​കം

Aswathi Kottiyoor
WordPress Image Lightbox