ആഡംബര ബസ് സര്‍വീസ് നടത്തുന്ന കെ- സ്വീഫ്റ്റിലെ ഡ്രൈവര്‍ കണ്ടക്ടര്‍ വിഭാഗം ജീവനക്കാര്‍ക്ക് ഓണം അഡ്വാന്‍സായി 3000 രൂപ വീതം നല്കും.
സേവന മേഖലയായെ എസ് ആര്‍ ടി സി ജീവനക്കാരുടെ കാര്യത്തില്‍ ഓണം അഡ്വാന്‍സിനെക്കുറിച്ചോ ബോണസിനെക്കുറിച്ചോ ഇതുവരെ ഒരു ചര്‍ച്ചപോലുമുണ്ടായിട്ടില്ല. മാത്രമല്ല കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ജൂലൈ മാസം മുതല്‍ ശമ്ബളവും കുടിശ്ശികയാണ്.
കെ-സ്വിഫ്റ്റില്‍ 2022 ജൂലായ് 31-ന് മുമ്ബ് ചേര്‍ന്നവര്‍ക്ക് ഓണം അഡ്വാന്‍സ് ലഭിക്കും. എല്ലാ മാസവും കൃത്യമായി ഡ്യൂട്ടി ചെയ്തിട്ടുണ്ടായിരിക്കണം എന്ന് മാത്രം. കെ-സ്വിഫ്റ്റില്‍ സ്ഥിരം ജീവനക്കാരെ നിയമിച്ചിട്ടില്ല. തൊഴില്‍പരമായ യാതൊരു സംരക്ഷണവും ആനുകൂല്യവുമില്ലാതെ ദിവസ വേതനക്കാരായാണ് ഡ്രൈവര്‍ കം കണ്ടക്ടര്‍മാരെ നിയോഗിച്ചിട്ടുള്ളത്.
ഓണം അഡ്വാന്‍സ് ആവശ്യമുള്ള ഡ്രൈവര്‍ക്കും കണ്ടക്ടര്‍മാര്‍ ആഗസ്റ്റ് 31- നകം സത്യവാങ്‌മൂലം സഹിതം അപേക്ഷ നല്കണം. തുല്യ ഗഡുക്കളായി ഓണം അഡ്വാന്‍സ് തിരിച്ചു പിടിക്കുന്നതിനുള്ള സമ്മത പത്രമാണ് സത്യവാങ്ങ്മൂലമായി നല്കേണ്ടത്.