കുട്ടികളെ കാറിനകത്തു തനിച്ചിരുത്തി മറ്റു ആവശ്യങ്ങള്‍ക്കായി പോകുന്ന രക്ഷിതാക്കള്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് അബുദാബി പോലീസിന്റെ മുന്നറിയിപ്പ്.
ഇത്തരത്തില്‍ നിരുത്തരവാദപരമായി പെരുമാറുന്നവര്‍ക്ക് 5,000 ദിര്‍ഹം പിഴയും ജയില്‍ ശിക്ഷയും ലഭിക്കുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നല്കി.ട്രാഫിക് ആന്‍ഡ് പട്രോള്‍ ഡയറക്ടറേറ്റ് ഡയറക്ടര്‍ മുഹമ്മദ് ഹമദ് അല്‍ ഇസായ് പ്രാദേശിക ടെലിവിഷന്‍ നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അടുത്തിനിടെ ഒരു കുട്ടി പിതാവിന്റെ അശ്രദ്ധമൂലം കാറിനകത്തു കിടന്ന് ശ്വാസം മുട്ടി മരിച്ച സംഭവം അദ്ദേഹം ചൂണ്ടിക്കാട്ടി.