കണ്ണൂർ: റിസര്‍വ് ബാങ്കിന്റെ ഡിജിറ്റല്‍ കേരളാ മിഷന്റെ ഭാഗമായി ജില്ലയിലെ ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍ മുഴുവന്‍ ഇടപാടുകാരിലേക്കും എത്തിച്ചതിന്റെ ജില്ലാതല പ്രഖ്യാപനം നാളെ ഉച്ചകഴിഞ്ഞ് 3.30 ന് ഫോര്‍ട്ട് റോഡിലെ കനറാബാങ്ക് ഹാളില്‍ നടക്കും . കഴിഞ്ഞ രണ്ട് മാസക്കാലമായി ലീഡ് ബാങ്കിന്റെയും എഫ്എല്‍സി, റൂഡ്സെറ്റി തുടങ്ങിയ ഏജന്‍സികളുടേയും സഹായത്തോടെ ഓട്ടോ-ടാക്സി തൊഴിലാളികള്‍ക്കിടയിലും മറ്റ് ജനവിഭാഗങ്ങള്‍ക്കിടയിലും ബാങ്കുകള്‍ നടത്തിയ കൂട്ടായ ശ്രമമാണ് ഈ ലക്ഷ്യം കൈവരിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചത്. പ്രശസ്ത ഫുട്ബോള്‍ താരം സി. കെ. വിനീത് ഉദ്ഘാടനം ചെയ്യും. ജില്ലാകളക്ടര്‍ എസ്. ചന്ദ്രശേഖര്‍ ജില്ലയിലെ സമ്പൂര്‍ണ ബാങ്കിംഗ് ഡിജിറ്റലൈസേഷന് പൂർത്തീകരണ പ്രഖ്യാപനം നടത്തും. എസ്. പ്രേംകുമാര്‍ അധ്യക്ഷത വഹിക്കും. റ ഡോ. സെഡറിക് ലോറന്‍സ് മുഖ്യാതിഥിയായിരിക്കും.
previous post