23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • പ​തി​ന​ഞ്ചാം കേ​ര​ള നി​യ​മ​സ​ഭ​യു​ടെ ആ​റാം സ​മ്മേ​ള​നം ഓ​ഗ​സ്റ്റ് 22 മു​ത​ൽ
Kerala

പ​തി​ന​ഞ്ചാം കേ​ര​ള നി​യ​മ​സ​ഭ​യു​ടെ ആ​റാം സ​മ്മേ​ള​നം ഓ​ഗ​സ്റ്റ് 22 മു​ത​ൽ

പ​തി​ന​ഞ്ചാം കേ​ര​ള നി​യ​മ​സ​ഭ​യു​ടെ ആ​റാം സ​മ്മേ​ള​നം ഓ​ഗ​സ്റ്റ് 22ന് ​ആ​രം​ഭി​ക്കു​മെ​ന്നു നി​യ​മ​സ​ഭാ സ്പീ​ക്ക​ർ എം.​ബി. രാ​ജേ​ഷ്. പ​ത്ത് ദി​വ​സം സ​ഭ സ​മ്മേ​ളി​ച്ച് സെ​പ്റ്റം​ബ​ർ ര​ണ്ടി​നു പി​രി​യും.

2022-23 വ​ർ​ഷ​ത്തെ ധ​നാ​ഭ്യ​ർ​ഥ​ന​ക​ൾ ച​ർ​ച്ച ചെ​യ്തു പാ​സാ​ക്കു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ ജൂ​ൺ 27 മു​ത​ൽ ചേ​ർ​ന്ന അ​ഞ്ചാം സ​മ്മേ​ള​നം 15 ദി​വ​സം സ​മ്മേ​ളി​ച്ചു ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ജൂ​ലൈ 21നാ​ണു പി​രി​ഞ്ഞ​ത്.

അ​ഞ്ചാം സ​മ്മേ​ള​ന​കാ​ല​യ​ള​വി​ൽ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ഓ​ർ​ഡി​ന​ൻ​സു​ക​ൾ​ക്കു പ​ക​ര​മു​ള്ള ബി​ല്ലു​ക​ളും മ​റ്റ് അ​ത്യാ​വ​ശ്യ ബി​ല്ലു​ക​ളും പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​യി ഒ​ക്ടോ​ബ​ർ-ന​വം​ബ​ർ മാ​സ​ങ്ങ​ളി​ൽ പ്ര​ത്യേ​ക സ​മ്മേ​ള​നം ചേ​രു​മെ​ന്ന പ്ര​ഖ്യാ​പ​ന​ത്തോ​ടെ​യാ​ണ് അ​ഞ്ചാം സ​മ്മേ​ള​നം അ​വ​സാ​നി​ച്ച​ത്.

അ​ഞ്ചാം സ​മ്മേ​ള​നം ആ​രം​ഭി​ച്ച തീ​യ​തി മു​ത​ൽ 42 ദി​വ​സ കാ​ല​യ​ള​വി​നു​ള്ളി​ൽ അ​ന്നു നി​ല​വി​ലു​ണ്ടാ​യി​രു​ന്ന 11 ഓ​ർ​ഡി​ന​ൻ​സു​ക​ൾ വീ​ണ്ടും പ്ര​ഖ്യാ​പി​ക്കാ​ൻ ക​ഴി​യാ​തെ​വ​രി​ക​യും അ​വ റ​ദ്ദാ​കു​ക​യും ചെ​യ്ത​തു​മൂ​ല​മു​ണ്ടാ​യ അ​സാ​ധാ​ര​ണ സ്ഥി​തി​വി​ശേ​ഷം മ​റി​ക​ട​ക്കു​ന്ന​തി​നാ​യി, റ​ദ്ദാ​യി​പ്പോ​യ ഓ​ർ​ഡി​ന​ൻ​സു​ക​ളു​ടെ സ്ഥാ​ന​ത്തു പു​തി​യ നി​യ​മ നി​ർ​മാ​ണം ന​ട​ത്തു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് അ​ടി​യ​ന്ത​ര​മാ​യി ഇ​പ്പോ​ൾ സ​മ്മേ​ള​നം ചേ​രു​ന്ന​തെ​ന്നു സ്പീ​ക്ക​ർ പ​റ​ഞ്ഞു.

Related posts

ഭ​ർ​ത്താ​വ് ത​ല്ലു​ന്ന​തി​നെ ന്യാ​യീ​ക​രി​ച്ച് വ​ലി​യൊ​രു വി​ഭാ​ഗം മ​ല​യാ​ളി സ്ത്രീ​ക​ൾ- സ​ർ​വേ ഫ​ലം

Aswathi Kottiyoor

രണ്ടുദിവസംകൂടി മ​ഴ; ഒ​ൻ​പ​ത് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

Aswathi Kottiyoor

തില്ലങ്കേരിയിലെ വീട്ടിൽ സൂക്ഷിച്ച 1175 പാക്കറ്റ് പാൻ മസാല പോലീസ് പിടികൂടി –

Aswathi Kottiyoor
WordPress Image Lightbox