22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • സ്ത്രീകളെ തുറിച്ചു നോക്കിയാല്‍ കേസ്;മോട്ടോര്‍ വാഹനനിയമം തമിഴ്‌നാട് ഭേദഗതി ചെയ്തു.
Kerala

സ്ത്രീകളെ തുറിച്ചു നോക്കിയാല്‍ കേസ്;മോട്ടോര്‍ വാഹനനിയമം തമിഴ്‌നാട് ഭേദഗതി ചെയ്തു.

സ്ത്രീ സുരക്ഷ ലക്ഷ്യമിട്ട് മോട്ടോര്‍ വാഹനനിയമത്തില്‍ ഭേദഗതി വരുത്തി തമിഴ്‌നാട് സര്‍ക്കാര്‍. ബസില്‍ വെച്ച് സ്ത്രീകളെ തുറിച്ച് നോക്കിയാല്‍ ഇനി മുതല്‍ കേസെടുക്കാം. പരാതിയുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യാനും സാധിക്കും. അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുക, സ്ത്രീകളോട് മോശമായി പെരുമാറുക, ലൈംഗിക അതിക്രമം നടത്തുക എന്നിവയെല്ലാം ഭേദഗതി നിയമ പ്രകാരം ഗുരുതരമായ കുറ്റങ്ങളായി കണക്കാക്കും.

ബസിലെ കണ്ടക്ടര്‍ക്കാണ് ഇക്കാര്യത്തില്‍ ഉത്തരവാദിത്വമുള്ളത്് യാത്ര ചെയ്യുന്നതിനിടയില്‍ സ്ത്രീകളോട് മോശമായി പെരുമാറിയെന്ന് പരാതിയുണ്ടായാല്‍ യാത്രക്കാരനെ ബസ്സില്‍ നിന്ന് പുറത്താക്കി പൊലീസ് സ്റ്റേഷനില്‍ എത്തിക്കേണ്ടത് കണ്ടക്ടറുടെ ചുമതലയാണ്. സ്ത്രീകളെ നോക്കി ചൂളമടിക്കുക, തുറിച്ച് നോക്കല്‍, ലൈംഗികമായി സ്പര്‍ശിക്കല്‍, മൊബൈലില്‍ സ്ത്രീകളുടെ ഫോട്ടോയോ വീഡിയോയോ എടുക്കല്‍ എന്നിവയെല്ലാം കുറ്റകരമായ പ്രവൃത്തികളാണ്. ഇതിനെല്ലാം ശിക്ഷ ഉറപ്പാക്കുന്നവയാണ് തമിഴ്‌നാട്ടിലെ പുതിയ നിയമം.

സ്ത്രീകളോട് മോശമായി പെരുമാറിയാല്‍ കണ്ടക്ടര്‍ക്കെതിരെയും നടപടിയുണ്ടാവും. പുതിയ നിയമം പ്രകാരം കര്‍ശന ശിക്ഷകളാണ് കണ്ടക്ടര്‍ക്കെതിരെ ഉണ്ടാവുക. സഹായിക്കുകയെന്ന നാട്യത്തില്‍ ബസ്സില്‍ നിന്ന് ഇറങ്ങുമ്പോഴോ കയറുമ്പോഴോ സ്ത്രീയെ മോശമായി സ്പര്‍ശിച്ചാല്‍ കണ്ടക്ടര്‍ക്കെതിരെ നടപടി ഉണ്ടാവുമെന്നും പുതുക്കിയ മോട്ടോര്‍ വാഹനനിയമം പറയുന്നു. കണ്ടക്ടര്‍മാര്‍ സ്ത്രീകളെക്കുറിച്ച് മോശമായ കമന്റുകളോ, ലൈംഗികച്ചുവയോടെ ഉള്ള പരാമര്‍ശങ്ങളോ, തമാശകളോ പറഞ്ഞാലും ശിക്ഷ ലഭിക്കും.

സ്ത്രീകളെ നോക്കി ചൂളമടിക്കുക, തുറിച്ച് നോക്കല്‍, ലൈംഗികമായി സ്പര്‍ശിക്കല്‍, മൊബൈലില്‍ സ്ത്രീകളുടെ ഫോട്ടോയോ വീഡിയോയോ എടുക്കല്‍ എന്നിവയെല്ലാം കുറ്റകരമായ പ്രവൃത്തികളാണ്. ഇതിനെല്ലാം ശിക്ഷ ഉറപ്പാക്കുന്നവയാണ് തമിഴ്‌നാട്ടിലെ പുതിയ നിയമം.

Related posts

കുതിരാൻ തുരങ്ക അനുബന്ധപാത നിർമാണം വേഗത്തിൽ; മാർച്ചിൽ പൂർത്തിയാകും

Aswathi Kottiyoor

സീഡിങ് കേരള ; സ്റ്റാര്‍ട്ടപ് ഉച്ചകോടി തുടങ്ങി

Aswathi Kottiyoor

നേത്ര രോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്.

Aswathi Kottiyoor
WordPress Image Lightbox