24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ദിനേശ് വിപണനമേള തുടങ്ങി
Kerala

ദിനേശ് വിപണനമേള തുടങ്ങി

ഓണത്തിന്റെ ഭാഗമായി ദിനേശ് വിപണനമേള കണ്ണൂർ പോലീസ് മൈതാനത്ത് തുടങ്ങി. 10 ശതമാനം മുതൽ 60 ശതമാനം വരെ വിലക്കുറവിൽ ഉത്പന്നങ്ങൾ മേളയിൽ ലഭിക്കും. കോട്ടൺ-ലിനൻ ഷർട്ടുകൾ, കിടക്കവിരികൾ, പ്രഥമൻ കിറ്റ്, നന്നാറി സിറപ്പ്, കുടകൾ തുടങ്ങി വിവിധ ഉത്പന്നങ്ങളുണ്ടാകും. ലിനൻ ഷർട്ടുകൾ 350 രൂപയ്ക്ക് ലഭിക്കുമെന്നതാണ് മേളയുടെ മുഖ്യ ആകർഷണം.

സിനിമാസംവിധായകൻ മനോജ് കാന ഉദ്ഘാടനം ചെയ്തു. ദിനേശ് ചെയർമാൻ എം. കെ. ദിനേശ് ബാബു അധ്യക്ഷത വഹിച്ചു. മാർക്കറ്റിങ് മാനേജർ സന്തോഷ് മുല്ലപ്പള്ളി, സെയിൽസ് ഓഫീസർ കെ. കെ. രാജഗോപാലൻ എന്നിവർ സംസാരിച്ചു.

Related posts

പകർച്ചപ്പനി പ്രതിരോധം: ഗൃഹ സന്ദർശന വേളയിൽ കൃത്യമായ അവബോധം നൽകണമെന്ന് ആരോഗ്യമന്ത്രി

Aswathi Kottiyoor

നിയമപരമല്ലാത്ത ബന്ധത്തിലുള്ള കുട്ടിക്ക് ജീവനാശംത്തിന് അർഹതയുണ്ടെന്ന് ഹൈക്കോടതി

Aswathi Kottiyoor

തെരുവുനായ പ്രശ്നം; കേരളത്തിന് നോട്ടിസ്

Aswathi Kottiyoor
WordPress Image Lightbox