23.4 C
Iritty, IN
July 5, 2024
  • Home
  • Kelakam
  • മലയാളത്തിലെ പ്രശസ്ത എഴുത്തുകാരൻ അംബികാസുതൻ മാങ്ങാടിന്റെ ഏറ്റവും പുതിയ പുസ്തകം “പ്രാണവായു” പ്രകാശനം ചെയ്ത് അടയ്ക്കാത്തോട് സെന്റ്.ജോസഫ്‌സ് ഹൈസ്ക്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദി അംഗങ്ങൾ.
Kelakam

മലയാളത്തിലെ പ്രശസ്ത എഴുത്തുകാരൻ അംബികാസുതൻ മാങ്ങാടിന്റെ ഏറ്റവും പുതിയ പുസ്തകം “പ്രാണവായു” പ്രകാശനം ചെയ്ത് അടയ്ക്കാത്തോട് സെന്റ്.ജോസഫ്‌സ് ഹൈസ്ക്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദി അംഗങ്ങൾ.

കേളകം: പ്രശസ്ത എഴുത്തുകാരൻ അംബികാസുതൻ മാങ്ങാടിന്റെ പുതിയ പുസ്തകം “പ്രാണവായു’ കാഞ്ഞങ്ങാടിനടുത്തുള്ള ശൂലാപ്പ് കാവിൽ വെച്ച് അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്ക്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി അംഗങ്ങൾ എഴുത്തുകാരന്റെ സാന്നിധ്യത്തിൽ പ്രകാശനം ചെയ്തു.
എട്ടാം ക്ലാസിലെ അടിസ്ഥാന പാഠാവലിയിലുള്ള രണ്ടു മത്സ്യങ്ങൾ എന്ന കഥ പഠിച്ചപ്പോഴാണ് വിദ്യാർത്ഥികൾക്ക് എഴുത്തുകാരനെ നേരിട്ടു കാണാനുള്ള കൗതുകം ഉണ്ടായത്. മലയാളം അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് അതിനുള്ള അവസരമൊരുക്കിയതിന്റെ ഫലമായി കഥയുടെ പ്രധാന കഥാപാത്രങ്ങൾ സഞ്ചരിച്ചെത്തുന്ന ശൂലാപ്പു കാവിൽ വെച്ചു തന്നെ എഴുത്തുകാരൻ കുട്ടികളുമായി സംവദിച്ചു.
അപ്പോഴാണ് അദ്ദേഹത്തിന്റെ പുതിയ പുസ്തകം പ്രകാശനം ചെയ്യാൻ വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചത്. കഥാകാരൻ എഴുത്തനുഭവങ്ങൾ പങ്കു വെച്ചു. കുട്ടികളുടെ സംശയങ്ങൾക്ക് ഉത്തരം നൽകി. കഥാകാരൻ നൽകിയ മധുര പലഹാരങ്ങൾ കഴിച്ചും അദ്ദേഹത്തോടൊപ്പം ഫോട്ടോ എടുത്തും കുട്ടികൾ ഏറെ നേരം ചിലവഴിച്ചു. സ്കൂൾ ലൈബ്രറിയിലേയ്ക്ക് കഥാകാരൻ നൽകിയ അദ്ദേഹത്തിന്റെ പുസ്തകങ്ങൾ വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ ജോസ് സ്റ്റീഫർ ഏറ്റുവാങ്ങി. അധ്യാപകരായ ജോഷി ജോസഫ് , മഞ്ജുള അതിയടത്ത്, കഥാകാരന്റെ സുഹ്യത്തും ഫോട്ടോഗ്രാഫറുമായ നബീൻ ഒടയൻചാൽ എന്നിവർ പ്രസംഗിച്ചു. വിദ്യാരംഗം ഭാരവാഹികളായ മുഹമ്മദ് നിഹാസ് കെ , കനിഹ എം.വി , എം.പി.റ്റി എ പ്രസിഡന്റ് ഡെൽഫിയ സജി എന്നിവർ നേതൃത്വം നൽകി.

Related posts

കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു.*

Aswathi Kottiyoor

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്ക്

Aswathi Kottiyoor

പൊന്നൂസ് റെന്റൽ റ്റൂൾസ് & സർവ്വീസ് ചുങ്കക്കുന്നിൽ പ്രവർത്തനമാരംഭിച്ചു.

Aswathi Kottiyoor
WordPress Image Lightbox