ഓണത്തിന്റെ പ്രാഥമിക ചെലവുകൾക്കായി 1000 കോടി രൂപ കടമെടുക്കാൻ സംസ്ഥാന സർക്കാർ. അടുത്തമാസത്തെ ശന്പളം അടക്കമുള്ള ചെലവുകൾക്കു കൂടിയാണ് വായ്പയെടുക്കുന്നത്.
ഓണവുമായി ബന്ധപ്പെട്ടു ജീവനക്കാർക്ക് അടക്കം ബോണസും ഉത്സവബത്തയും നൽകേണ്ടതുണ്ട്. എന്നാൽ, ഇത്തരം കാര്യങ്ങളിൽ ഇനിയും തീരുമാനമെടുത്തിട്ടില്ല. ഓണത്തിന്റെ ചെലവുകൾക്കായി കൂടുതൽ തുക ഇനിയും വായ്പയെടുക്കേണ്ടി വരും. ഏപ്രിൽ മുതൽ ഡിസംബർ വരെ 17936 കോടി രൂപയാണ് വായ്പയെടുക്കാൻ സംസ്ഥാനത്തിന് അനുമതി ലഭിച്ചിട്ടുള്ളത്.