24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മങ്കിപോക്സ് വാക്‌സിനുകള്‍ 100 ശതമാനം ഫലപ്രദമല്ലെന്ന് ലോകാരോഗ്യ സംഘടന
Kerala

മങ്കിപോക്സ് വാക്‌സിനുകള്‍ 100 ശതമാനം ഫലപ്രദമല്ലെന്ന് ലോകാരോഗ്യ സംഘടന

മങ്കിപോക്സിനെതിരായ വാക്സിനുകള്‍ 100 ശതമാനം ഫലപ്രദമല്ലെന്നും ആളുകള്‍ അണുബാധ ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതല്‍ എടുക്കണമെന്ന് ലോകാരോഗ്യ സംഘടന.

92-ലധികം രാജ്യങ്ങളിലായി 35,000-ലധികം മിങ്കോപ്ക്സ് കേസുകള്‍ ലോകമെമ്ബാടും റിപ്പോര്‍ട്ട് ചെയ്തു. മങ്കിപോക്സ് തടയുന്നതിന് ഈ വാക്‌സിനുകള്‍ക്ക് ലോകാരോഗ്യ സംഘടന 100 ശതമാനം ഫലപ്രാപ്തി പ്രതീക്ഷിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക നേതാവ് റോസമണ്ട് ലൂയിസ് പറഞ്ഞു.

ഞങ്ങള്‍ക്ക് കൃത്യമായ വിവരങ്ങളില്ല. വാക്‌സിന്‍ എടുക്കുമെങ്കിലും ഓരോ വ്യക്തിയും രോഗം വരാതിരിക്കാനുള്ള എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കണമെന്നും അപകടസാധ്യത കുറയ്ക്കണമെന്നും ലൂയിസ് പറഞ്ഞു. കഴിഞ്ഞ ആഴ്ച ഏകദേശം 7,500 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇത് മുന്‍ ആഴ്ചയെ അപേക്ഷിച്ച്‌ 20 ശതമാനം വര്‍ദ്ധനയാണ് സൂചിപ്പിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
Lokal App!

Related posts

വസ്ത്രം അഴിപ്പിച്ച് പരിശോധിച്ച സംഭവം: കൊല്ലത്തെ നീറ്റ് പരീക്ഷ വീണ്ടും നടത്തും

Aswathi Kottiyoor

ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതിയിൽ 12 പദ്ധതി പൂർത്തീകരിച്ചു.

Aswathi Kottiyoor

സ്‌പിരിറ്റിന് വില കുത്തനെ ഉയരുന്നു; മദ്യ ഉൽപ്പാദനം പ്രതിസന്ധിയിൽ

Aswathi Kottiyoor
WordPress Image Lightbox