ഇരിട്ടി: കർഷക ദിനത്തിൽ ആറളം വന്യജീവി സങ്കേതം ഒഫീസിലേക്ക് കേരള കർഷക അതിജീവന സമിതിയുടെ നേതൃത്വത്തിൽ കർഷകർ മാർച്ച് നടത്തി. കേരളത്തിലെ കർഷകന്റെ ഒരിഞ്ച് ഭൂമി പോലും വനവിസ്തൃതി വർദ്ധിപ്പിക്കുന്നതിന് ഭൂമി വിട്ടു കൊടുക്കില്ലെന്നും സർക്കാറിന് വന വിസ്തൃതി വർദ്ധിപ്പിക്കണമെങ്കിൽ റോഡ് നിർമ്മിക്കുന്നതിനും പാലം നിർമ്മിക്കുന്നതിനും ഭൂമി ഏറ്റെടുക്കുന്നത് പോലെ പൊന്നിൻ വില കൊടുത്തു വാങ്ങണമെന്നും കണ്ണൂർ രൂപത ബിഷപ്പ് ഡോക്ടർ അലക്‌സ് വടക്കുംതല മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. കേരളത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട കർഷകരുടെയും , മത്സ്യതൊഴിലാളികളുടെയും ,ആദിവാസി ജനവിഭാഗങ്ങളുടെയും കൂട്ടായ്മ സംഘടിപ്പിച്ചുകൊണ്ട് കെ സി ബി സി ദുർബല ജനവിഭാഗങ്ങളുടെ അതിജീവനത്തിനായി മുന്നോട്ടു വരുമെന്നും ബിഷപ്പ് പറഞ്ഞു. ഇൻഫാം ദേശീയ ജന. സെക്രട്ടറി ഫാദർ ജോസഫ് കാവനാടിയിൽ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ അഡ്വ. ബിനോയ് തോമസ് വിഷയാവതരണം നടത്തി. ഇൻഫാം തലശ്ശേരി രൂപത ഡയറക്ടർ ഫാദർ തോമസ് ചെരുവിൽ അനുഗ്രഹ ഭാഷണം നടത്തി. എൻ എൻ ഡി പി ഇരിട്ടി താലൂക്ക് യൂണിയൻ പ്രസിഡൻറ് കെ.വി അജി , കെ. വി. എൽ സംസ്ഥാന വൈസ് പ്രസിഡൻറ് ഉമ്മർ വിളക്കോട്, എ കെ സി സി സെക്രട്ടറി ബെന്നി പുതിയാംപുറം, കെ എൽ സി എ ജനറൽ സെക്രട്ടറി ജോൺ ബാബു, മുക്തിശ്രീ രൂപത പ്രസിഡൻറ് ഷിനോ പാറക്കൽ, ആദിവാസി ഗോത്ര ജനസഭ പ്രസിഡൻറ് പി. കരുണാകരൻ, ആർ പി എസ് ശ്രീകണ്ഠാപുരം റീജ്യണൽ പ്രസിഡൻറ് കുര്യാക്കോസ് പുതിയടത്തുപറമ്പിൽ, കൊട്ടിയൂർ സംരക്ഷണ സമിതി കൺവീനർ ജിൽസ് മേക്കൽ, എടൂർ കർഷകപ്രക്ഷോഭ സമിതി കൺവീനർ മാത്തുക്കുട്ടി പന്തപ്ലാക്കൽ, സംസ്ഥാന ചെയർമാൻ ജെയിംസ് പന്ന്യാം മാക്കൽ, ഡേവിസ് ആലങ്ങാടൻ, ഷെൽസി കാവനാടിയിൽ തുടങ്ങിയവർ സംസാരിച്ചു. ഇൻഫാം കണ്ണൂർ ജില്ലാ സെക്രട്ടറി സണ്ണി തുണ്ടത്തിൽ സ്വാഗതവും രാഷ്ട്രീയകിസാൻ മഹാസംഘ് ജില്ലാ ചെയർമാൻ സുരേഷ് കുമാർ ഓടാപ്പന്തിയിൽ നന്ദിയും പറഞ്ഞു. നേരത്തെ ഇരിട്ടി പാലത്തിന് സമീപത്തുനിന്ന് കറുത്ത ബാഡ്ജ് ധരിച്ച് ആരംഭിച്ച കർഷക റാലിക്ക് ഫാദർ ജോർജ് ആശാരിക്കുന്നേൽ, ഫാദർ ആൻറണി ആനക്കല്ലിൽ, ഫാദർ ജോർജ് എളൂക്കുന്നേൽ, ഫാദർ ജേക്കബ് ജോസ്, സിജി തെക്കേടത്ത്, ജോസഫ് വടക്കേക്കര, ആനന്ദൻ പയ്യാവൂർ, മാത്യു മുണ്ടിയാനി, അമൽ കുര്യൻ, ജോയി മലമേൽ തുടങ്ങിയവർ നേതൃത്വം നൽകി.
previous post