26.1 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ഇടുക്കിയിൽ ലോറി താഴ്‌ച‌യിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു
Kerala

ഇടുക്കിയിൽ ലോറി താഴ്‌ച‌യിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു

ഇടുക്കി മുട്ടത്ത് ലോറി നിയന്ത്രണം വിട്ട് ഇരുപതടി താഴ്‌ച‌യിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ലോറിയിൽ കുടുങ്ങിക്കിടന്ന ആളാണ് മരിച്ചത്. റബർ പാലുമായി വന്ന ലോറിയാണ് അപകടത്തിൽപെട്ടത്. മുട്ടം പഞ്ചായത്ത് പടിയിൽ വെച്ച് നിയന്ത്രണം വിട്ട് സമീപത്തെ ഒരു വീട്ടിലേക്ക് പതിക്കുകയായിരുന്നു. വീഴ്‌ചയുടെ ആഘാതത്തിൽ ലോറിയുടെ ക്യാബിൻ പൂർണമായും തകർന്നു.

കാഞ്ഞിരപ്പള്ളിയിൽ നിന്ന് തൊടുപുഴയിലേക്ക് ലാറ്റക്‌സുമായി വരികയായിരുന്നു വാഹനം. ഡ്രൈവറടക്കം ക്യാബിനിൽ കുടുങ്ങിക്കിടന്ന രണ്ടുപേരെ ഏറെ ശ്രമകരമായാണ് പൊലീസും ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് പുറത്തെടുത്തത്.

Related posts

പ്രവേശനോത്സവം ആഘോഷമാക്കി കാഴ്ചപരിമിതർക്കുള്ള വിദ്യാലയത്തിലെ കുരുന്നുകൾ

Aswathi Kottiyoor

കേ​ര​ള​ത്തി​ൽ ആ​ദ്യ ഡോ​സ് വാ​ക്സി​നേ​ഷ​ൻ 95 ശ​ത​മാ​ന​ത്തി​ലേ​ക്ക്

Aswathi Kottiyoor

നൈപുണ്യവിദ്യാഭ്യാസം സാധ്യമാക്കാൻ സംസ്ഥാനത്തെ സ്‌കൂളുകളിൽ സ്‌കിൽ ഡവലപ്‌മെന്റ്‌ സെന്ററുകൾ

Aswathi Kottiyoor
WordPress Image Lightbox