ചിങ്ങമാസത്തില്‍ ഏറെ മുഹൂര്‍ത്തങ്ങളുള്ള ദിവസമായ 21 ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കല്യാണം നടത്താനുള്ള ബുക്കിംഗ് 200 കവിഞ്ഞതോടെ നിർത്തിവച്ചെങ്കിലും കൂടുതല്‍ സൗകര്യങ്ങളൊരുക്കി പുനരാരംഭിച്ചെന്നു ഗുരുവായൂര്‍ ദേവസ്വം മാനേജിംഗ് കമ്മിറ്റി ഹൈക്കോടതിയില്‍ അറിയിച്ചു.
നിലവിലുള്ള മൂന്നു കല്യാണ മണ്ഡപങ്ങള്‍ക്കു പുറമേ രണ്ട് താത്കാലിക മണ്ഡപങ്ങള്‍ കൂടി ഒരുക്കിയെന്നും തുടര്‍ന്ന് കല്യാണങ്ങള്‍ക്കുള്ള ബുക്കിംഗ് എട്ടിന് പുനരാരംഭിച്ചെന്നും അധികൃതര്‍ വിശദീകരിച്ചു. ഗുരുവായൂരില്‍ ഓഗസ്റ്റ് 21 ന് കല്യാണങ്ങള്‍ നടത്താനുള്ള ബുക്കിംഗ് 200 കവിഞ്ഞതോടെ ബുക്കിംഗ് നിർത്തിയെന്ന മാധ്യമ വാര്‍ത്തയെത്തുടര്‍ന്നാണ് ഹൈക്കോടതി ഈ വിഷയത്തില്‍ ഇടപെട്ടത്.